വാക്സിനെടുക്കാത്ത സ്കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി സി ആര് ടെസ്റ്റ് നിര്‍ബന്ധമാക്കി ദുബൈ; പുതിയ നിബന്ധന ഏപ്രില്‍ 11 മുതല്‍
ദുബൈ: (www.kasargodvartha.com 08.04.2021) കോവിഡ് വാക്സിന് എടുക്കാത്ത സ്കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി സി ആര് ടെസ്റ്റ് നിര്‍ബന്ധമാക്കി ദുബൈ. പുതിയ നിബന്ധന ഏപ്രില്‍ 11 മുതല്‍ നിലവില്‍ വരും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്നവര്‍ക്കും കാമ്പസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ലെന്ന് കെഎച്ച്ഡിഎ അറിയിച്ചു.
കോവിഡ് വാക്സിന് സ്വീകരിക്കാത്ത പക്ഷം സ്കൂള്‍ ജീവനക്കാര്‍ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി സി ആര് പരിശോധനക്ക് വിധേയമാകണം. അതേസമയം, വാക്സിന് സ്വീകരിക്കാന്‍ ആരോഗ്യപരമായ തടസമുള്ളവര്‍, വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും.
Keywords: Dubai, News, Gulf, World, Top-Headlines, COVID-19, Education, Health, School, Vaccinations, Covid Dubai: New weekly PCR test rule announced for Dubai school staff.