city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19: യുഎഇ ഉള്‍പെടെ 4 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ, ജൂലൈ 4 മുതല്‍ വിമാന സെര്‍വീസുകള്‍ റദ്ദ് ചെയ്യും

റിയാദ്: (www.kasargodvartha.com 03.07.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു എ ഇ ഉള്‍പെടെ നാലു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഈ ജൂലൈ നാലു മുതല്‍ നിരോധനം നിലവില്‍വരും. ജൂലൈ നാലിനു ശേഷം എത്തുന്ന സൗദി പൗരന്മാര്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ ഇരിക്കുകയും വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

കോവിഡ്-19: യുഎഇ ഉള്‍പെടെ 4 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ, ജൂലൈ 4 മുതല്‍ വിമാന സെര്‍വീസുകള്‍ റദ്ദ് ചെയ്യും


യു എ ഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകളും ഞായറാഴ്ച മുതല്‍ റദ്ദ്‌ചെയ്യും. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ 14 ദിവസത്തിനുള്ളില്‍ പ്രവേശിച്ചവര്‍ക്കും പ്രവേശനം അനുവദിക്കുകയില്ല. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രനിരോധനം പ്രഖ്യാപിച്ചിരുന്ന സൗദി, മേയ് 17നാണ് ചില രാജ്യങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

Keywords: News, World, Gulf, Saudi Arabia, Riyadh, COVID-19, Top-Headlines, Covid-19: Saudi to suspend travel to UAE, other countries

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia