കോവിഡ് നിയമ ലംഘനം; ദുബൈയില്‍ 49 റസ്റ്ററന്റുകള്‍ക്കും കഫ്റ്റീരിയകള്‍ക്കുമെതിരെ പിഴ ചുമത്തി
ദുബൈ: (www.kasargodvartha.com 29.05.2021) കോവിഡ് നിയമ ലംഘനത്തിന് 49 റസ്റ്ററന്റുകള്‍ക്കും കഫ്റ്റീരിയകള്‍ക്കുമെതിരെ പിഴ ചുമത്തി ദുബൈ ഇക്കണോമി വകുപ്പിലെ സിസിസിപി (ദ് കൊമേഴ്‌സ്യല്‍ കംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊടക്ഷന്‍) വിഭാഗം. പുലര്‍ചെ ഒരുമണിക്ക് ശേഷവും ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതിനാണ് അല്‍ കരാമ, ജുമൈറ, സത്വ, മുറാഖാബാദ്, അല്‍ റിഗ്ഗ പ്രദേശത്തെ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചിമത്തിയത്.
മിര്‍ദിഫ് സിറ്റി സെന്ററിലെ നാലു സ്ഥാപനങ്ങള്‍ക്കെതിരെയും പിഴ ചുമത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനങ്ങള്‍ കണ്ടാല്‍ consumerrights.ae എന്ന മെയിലിലോ, 600545555 എന്ന നമ്പറിലോ വിവരമറിയിക്കണം.
Keywords: Dubai, News, Gulf, World, Top-Headlines, Fine, COVID-19, Covid-19: Dubai fines 4 stores during super sale for breaking rules; 49 eateries penalised