കോവിഡ്; ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യുദ്ധകപ്പലുകള്‍
Apr 28, 2020, 13:15 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 28.04.2020) കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യുദ്ധകപ്പലുകള്‍ തയ്യാറാക്കിയതായി റിപോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ യുദ്ധകപ്പലുകളിലൊന്നായ ഐ എന്‍ എസ് ജലാശ്വക്കൊപ്പം രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളും ഗള്‍ഫിലേക്ക് അയക്കാനാണ് സാധ്യത. 1000 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലാണിത്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ട് പോകണമെന്ന് വിവിധ രാജ്യങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ കൂടുതല്‍ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധകപ്പലുകള്‍ സജ്ജമാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ കപ്പലുകളിലൂടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
Keywords: New Delhi, India, News, COVID-19, Gulf, Top-Headlines, Trending, Covid-19 crisis: Indian Navy readies three of its largest warships to move to Gulf to bring back stranded Indians