17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പ്രമാദമായ കേസിൽ ഒരു പ്രതിയെ വെറുതെ വിട്ടു; 5 പേർ ശിക്ഷ അനുഭവിക്കുന്നു
Nov 2, 2021, 11:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.11.2021) മടിക്കൈയിലെ 17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പ്രമാദമായ കേസിൽ ഒരു പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രമേശനെയാണ് (35) കാസർകോട് അഡിഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണിക്കൃഷ്ണൻ പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമല്ലെന്ന് കണ്ട് വെറുതേ വിട്ടത്.
ഈ കേസിൽ അഞ്ച് പ്രതികളെ നേരത്തേ 10 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇവർ ഇപ്പോൾ ശിക്ഷ അനുഭവിച്ചുവരികയാണ്. മറ്റൊരു പ്രതി കൃപേഷ് കേസിനെ തുടർന്ന് ഗൾഫിലേക്ക് കടന്നിരുന്നു.
< !- START disable copy paste -->

2013 ഡിസംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടോറിക്ഷ ഡ്രൈവറായ ഒന്നാം പ്രതി കൃപേഷും രണ്ടാം പ്രതി രമേശനും മറ്റുപ്രതികളും ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എരിക്കുളം കാഞ്ഞിരപൊയിൽ റോഡിലെ കൊളങ്ങാട്ടെ ആളൊഴിഞ്ഞ പാറപ്പുറത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
അന്ന് നീലേശ്വരം സർകിൾ ഇൻസ്പെക്ടറായിരുന്ന ഇന്നത്തെ അഡ്മിനിസ്ടേഷൻ ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായികാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ പ്രതി രമേശനെ മാത്രമാണ് കോടതി വെറുതേവിട്ടത്. രമേശന് വേണ്ടി ഹൊസ്ദുർഗ് ബാറിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. കെ എ സാജൻ ഹാജരായി.
Keywords: Kasaragod, News, Kerala, Assault, Case, Court order, Case, Police, Nileshwaram, Gulf, Auto-rickshaw, Auto Driver, Road, DYSP, Top-Headlines, Court acquits one in assault case.