ദുബൈയിലെ മൊബൈല്‍ തട്ടിപ്പ്: പരാതി വ്യാജമാണെന്ന് കാസര്‍കോട് സ്വദേശിയായ യുവാവ്
Nov 13, 2014, 15:24 IST
ദുബൈ: (www.kasargodvartha.com 13.11.2014) ദുബൈയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ മൊത്തക്കച്ചവട സ്ഥാപനത്തില്‍നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞു എന്ന പരാതി വ്യാജമാണെന്ന് കാസര്‍കോട് ആലംപാടി സ്വദേശിയും മോഡസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ബഷീര്‍ അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
നേരത്തെ മാഹി സ്വദേശി വി.പി. നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബഷീര്‍ അബ്ദുല്‍ ഖാദര്‍ തട്ടിപ്പു നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
2,02,100 ദിര്‍ഹത്തിന്റെ മൊബൈല്‍ ഫോണുകളാണ് വാങ്ങിയതെന്ന് ബഷീര്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഓര്‍ഡര്‍ നല്‍കിയ മൊബൈല്‍ ഫോണുകളില്‍ പലതും റീപായ്ക്ക് ചെയ്തവയാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ചെക്കിലെ തുക നല്‍കാതിരുന്നത്. ബിസിനസ് സംബന്ധമായ തര്‍ക്കം പരിഹരിക്കുന്നതിലുപരി വ്യക്തിഹത്യ നടത്താനും മറ്റുമാണ് പരാതിക്കാരന്‍ ശ്രമിച്ചത്.
തനിക്ക് റീ പാക്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നല്‍കി വഞ്ചിച്ചതിനെതുടര്‍ന്ന് ഇത് സംബന്ധിച്ച് നായിഫ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. മറിച്ചുള്ള എല്ലാ പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനായ മാഹി സ്വദേശിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബഷീര്‍ അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.
Also read:
വിവാഹമോതിരത്തിലൂടെ വൈദ്യുതാഘാതമേറ്റ് നവ വരന്‍ മരിച്ചു
Keywords : Case, Police, Alampady, Accused, Check, Whatsapp , Message, Electronics Shop, Dubai, Gulf, Cheating, Complaint, Kasaragod, Mobile Phone.