Arrested | 'റിയാദിലെത്തിയ കൊറിയന്‍ ബാന്‍ഡിനെ ശല്യം ചെയ്തു'; യുവാവ് അറസ്റ്റില്‍
Oct 3, 2022, 13:26 IST
റിയാദ്: (www.kasargodvartha.com) റിയാദിലെത്തിയ കൊറിയന്‍ കെ-പോപ് ബാന്‍ഡിനെ ശല്യം ചെയ്‌തെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സഊദി പൗരനാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് അറിയിച്ചു. റിയാദിലെ കെ-കോണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കൊറിയന്‍ ബാന്‍ഡ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.
ബാന്‍ഡ് എയര്‍പോര്‍ടില്‍ എത്തുന്നതിനിടെ പൊതു ധാര്‍മികതയെ ഹനിക്കുന്ന പദപ്രയോഗങ്ങളോടെയാണ് പ്രതി ഇവരോടെ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
Keywords: Riyadh, news, Gulf, World, arrest, Arrested, Police, Top-Headlines, Crime, Citizen harassing Korean band upon arrival in Riyadh arrested.