city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Choori Premier League | നാട്ടുകൂട്ടായ്മകൾ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്ന് വ്യവസായി മധൂർ ഹംസ; പ്രവാസ മണ്ണിൽ ആവേശം വിതറി ചൂരി പ്രീമിയർ ലീഗ്; ടീം ബിൻദാസ് ചാമ്പ്യന്മാർ

Photo: Arranged

●   ഫൈനലിൽ ചൂരി റൈഡർസിനെ തോൽപിച്ചു 
●   ചൂരി പ്രീമിയർ ലീഗ് മൂന്നാം സീസണാണ് നടന്നത്.
●   ആറ് ടീമുകൾ പങ്കെടുത്തു.

ദുബൈ: (KasargodVartha) നാട്ടുകൂട്ടായ്മകൾ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രമുഖ വ്യവസായി ഹംസ മധൂർ പറഞ്ഞു. പ്രവാസലോകത്ത്, വിശേഷിച്ചും ഗൾഫ് രാജ്യങ്ങളിൽ, നാട്ടുകൂട്ടായ്മകളുടെ പ്രാധാന്യം വളരെ വലുതാണ്. ഓരോ പ്രദേശത്തെയും ആളുകൾ ഒത്തുചേർന്ന് രൂപീകരിക്കുന്ന കൂട്ടായ്മകൾ, പരസ്പരം താങ്ങും തണലുമായി വർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചൂരി പ്രീമിയർ ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി നടന്ന സോക്കർ ലീഗ് -25 ചാമ്പ്യന്മാർക്ക് നൽകിയ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിൽ താമസിക്കുന്ന പാറക്കട്ട, മീപ്പുഗിരി, കാളിയങ്ങാട്, ചൂരി ജംഗ്ഷൻ, ബട്ടംപാറ, പഴയ ചൂരി, കേളുഗുഡ്ഡെ, പുതിയവളപ്പ് പ്രദേശങ്ങളെ കോർത്തിണക്കി വിശാല ചൂരി പ്രവാസികൾ ഉൾകൊള്ളുന്ന ആറു ടീമുകൾ തമ്മിൽ നടന്ന ഫുട്ബോൾ മത്സരരം ആവേശകരമായി.

അത്യന്തം വാശിയേറിയ ഫൈനലിൽ ചൂരി റൈഡർസിനെ തോൽപിച്ച് ടീം ബിൻദാസ് ചൂരി ചാമ്പ്യന്മാരായി. പൗരപ്രമുഖൻ അലി മുഹമ്മദ് ഫുട്ബോൾ ടൂർണമെന്റ് ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി ഗോൾഡ് ദുബൈ ഡയറക്ടർ നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ ഹസ്‌ക്കർ ചൂരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഖലീൽ ചൂരി സ്വാഗതം പറഞ്ഞു. ജമാൽ പാറക്കട്ട, മജീദ് വെൽഫിറ്റ്, മുഹമ്മദ് കുഞ്ഞി, ഹമീദ് സൂർലു, നാസിർ ചൂരി, അസ്‌ലം ചൂരി, ഉസ്മാൻ ചൂരി, റംഷീദ് മീപ്പുഗിരി, റഷീദ് ചൂരി സംസാരിച്ചു. ഗഫൂർ പാറക്കട്ട നന്ദി പറഞ്ഞു.

ഈ പരിപാടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Choori Premier League's third season concluded with Team Bindas winning the championship. Hamza Madhur emphasized the importance of local communities in strengthening bonds, especially for expats. The event brought together residents from various areas in the UAE.

#ChooriPremierLeague, #Community, #Dubai, #Football, #TeamBindas, #UAE

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia