ചൂരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി വെല്‍ഫെയര്‍ ബോര്‍ഡ് ഭാരവാഹികള്‍
Feb 22, 2016, 09:00 IST
ദുബൈ: (www.kasargodavrtha.com 22.02.2016) ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റിയുടെ കീഴില്‍ മഹല്ലില്‍ പെട്ട അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്ക് വിവാഹം, വീട് നിര്‍മ്മാണം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് വെല്‍ഫെയര്‍ ബോര്‍ഡ് യു എ ഇ കമ്മിറ്റി രൂപീകരിച്ചു. മുഹമ്മദ് കുഞ്ഞി പാറക്കെട്ടിനെ ചെയര്‍മാനായും ഫസല്‍ റഹ്മാനെ ഡയറക്ടറായും ഷാഫി സി ഐ യെ ട്രഷററായും തിരഞ്ഞെടുത്തു.
കമ്മിറ്റിയുടെ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ സഹകരിച്ച യു എ ഇയിലുള്ള മഹല്‍ നിവാസികളെ യോഗം അഭിനന്ദിച്ചു. മുന്‍ ട്രഷറര്‍ കെ ബി മുഹമ്മദിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെയും നിര്യാണത്തില്‍ അനുശോചനമറിയിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് മുസ്തഫ കെ ബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്കര്‍ ചൂരി നന്ദി പറഞ്ഞു.
Keywords: Choori, Masjid, UAE, Dubai, Gulf, Committee, Kasaragod.