city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ചിരന്തന'യുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു; മനുഷ്യ സംസ്‌കാരത്തെ പ്രകൃതിയുമായും പ്രപഞ്ചവുമായും സമന്വയിപ്പിക്കുന്നതാണ് കവിതകളെന്ന് സാഹിത്യകാരന്‍ ശൈഖ് ബിലാല്‍ അല്‍ ബുദൂര്‍

ഷാര്‍ജ: (www.kasargodvartha.com 05.11.2019) മനുഷ്യ സംസ്‌കാരത്തെ പ്രകൃതിയുമായും പ്രപഞ്ചവുമായും സമന്വയിപ്പിക്കുന്നതാണ് കവിതകളെന്ന് യു എ ഇയിലെ വിഖ്യാത സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ശൈഖ് ബിലാല്‍ അല്‍ ബുദൂര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ചിരന്തനയുടെ 33ാമത് കവിതാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ചിരന്തന'യുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു; മനുഷ്യ സംസ്‌കാരത്തെ പ്രകൃതിയുമായും പ്രപഞ്ചവുമായും സമന്വയിപ്പിക്കുന്നതാണ് കവിതകളെന്ന് സാഹിത്യകാരന്‍ ശൈഖ് ബിലാല്‍ അല്‍ ബുദൂര്‍

യു എ ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് അതുകൊണ്ട് തന്നെയാണ് കവിതകളെയും പ്രകൃതിയെയും ഒരുപോലെ സ്‌നേഹിച്ചത്. യു എ ഇ ഭരണാധികാരികള്‍ അത് തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. മഹത്തായ സാഹോദര്യത്തിന്റെ, മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമാണ് കവിതകളെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്‌ഫോഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ വിനോദ്് കവിതാ സമാഹാരം ഏറ്റുവാങ്ങി. ദുബൈ ഓക്‌സ്‌ഫോഡ് സ്‌കൂളിലെ വിവിധ രാജ്യങ്ങളിലുള്ള 40 വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് കവിതകളാണ് ചിരന്തന പുറത്തിറക്കിയത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ചിരന്തന'യുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു; മനുഷ്യ സംസ്‌കാരത്തെ പ്രകൃതിയുമായും പ്രപഞ്ചവുമായും സമന്വയിപ്പിക്കുന്നതാണ് കവിതകളെന്ന് സാഹിത്യകാരന്‍ ശൈഖ് ബിലാല്‍ അല്‍ ബുദൂര്‍

ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് ആലു മക്തൂം, നോളേജ് ഫൗണ്ടേഷന്‍ കവിത-മീഡിയ ഹെഡ് മുഹമ്മദ് ഹുസൈന്‍, നിസാര്‍ സഈദ്, ഇസ്മായില്‍ മേലടി,കാസിം ഉടുമ്പുന്തല, ഓക്‌സ്‌ഫോഡ് സ്‌കൂളിലെ അധ്യാപകരായ വിബ, ഉഷ ഷിനോജ്, ജിന്‍സാഷ് പൊന്നത്ത്, പ്രീതി മനോജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കവിതാപാരായണവും നടന്നു.

ചിരന്തന ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറര്‍ ടി പി അശ്‌റഫ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Gulf, news, Sharjah, Book, Festival, poet, UAE, School, Chirandana's collection of poetry was released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia