5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം മക്കയിലും മദീനയിലും പ്രവേശിക്കാം
റിയാദ്: (www.kasargodvartha.com 12.03.2022) അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം മക്കയിലും മദീനയിലും പ്രവേശിക്കാം. ഹജ്, ഉംറ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പ്രായഭേദമില്ലാതെ കുട്ടികള്‍ ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് അധികൃതര്‍ തീരുമാനിച്ചത്. അതേസമയം ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അനുമതിയില്ല.
സഊദിക്ക് അകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാല്‍ നിലവിലെ കോവിഡ് ബാധിതര്‍ക്കും കോവിഡ് രോഗികളുമായി ഇടപഴകിയവര്‍ക്കും പ്രവേശനാനുമതി ഇല്ല. വിദേശ തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് നല്‍കുമെന്നും അവരുടെ ക്വാറന്റീന്‍ നിബന്ധന പിന്‍വലിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Keywords: Riyadh, News, Gulf, World, Top-Headlines, Children, Vaccinations, COVID-19, Makha, Madeena, Children under the age of five are allowed to enter the harems of Makkah and Madinah.