പ്രളയക്കെടുതിയില്‍ നട്ടെല്ലൊടിഞ്ഞ കേരളത്തിന് നിവര്‍ന്നുനില്‍ക്കാന്‍ ദുബൈയില്‍ നിന്ന് കുരുന്നുകളുടെ കൈത്താങ്ങ്; നാരങ്ങാവെള്ളം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക്
Aug 21, 2019, 07:40 IST
ദുബൈ: (www.kasargodvartha.com 21.08.2019) പ്രളയക്കെടുതിയില്‍ നട്ടെല്ലൊടിഞ്ഞ കേരളത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കൈത്താങ്ങുമായി കുരുന്നുകള്‍.കണ്ണൂര്‍ സ്വദേശിയായ ദുബായിലെ സംരംഭകന്‍ ഫാക്കിയുടെയും ഫെമിനയുടെയും മക്കളായ ഖദീജയും ഹംസയുമാണ് നാരങ്ങാവെള്ളം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ദുബൈയില്‍ വഴിവക്കില്‍ തണുത്ത നാരങ്ങാവെള്ളം വിറ്റാണ് കുട്ടികള്‍ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഖദീജയുടെയും ഹംസയുടെയും മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് ഇജാസ് വയനാട്ടില്‍ കോളേജില്‍ പഠിക്കുകയാണ്. ഈ അവധിക്കാലത്ത് ഇജാസിനൊപ്പം സമയം ചിലവഴിക്കാന്‍ ഇവരും കുടുംബവും മേപ്പാടിയില്‍ ഉണ്ടായിരുന്നു. ഞെട്ടലോടെയാണ് മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതി നാശം വിതച്ചത് ഈ കുട്ടികള്‍ ഗള്‍ഫിലെ വീട്ടില്‍ ഇരുന്നു അറിഞ്ഞത്.
തങ്ങളുടെ മനസ്സില്‍ പതിഞ്ഞ മനോഹരമായ ആ നാടിനു നേരിട്ട വിപത്തില്‍ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണം എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ നല്ല തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ അവര്‍ തീരുമാനിച്ചത്. സ്വന്തം പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ച തുക കൊണ്ടാണ് ഈ കുട്ടി സംരംഭം തുടങ്ങാനുള്ള പൈസ കണ്ടെത്തിയത്. കണ്ണൂരുകാരനായ ദുബായിലെ സംരംഭകന്‍ ഫാക്കിയുടെയും ഫെമിനയുടെയും കുട്ടികളാണ് ഇവര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, Dubai, news, Kerala, Rain, helping hands, Children Donated for CM's Disaster Relief Fund