ചെര്‍ക്കള ക്രിക്കറ്റ് ലീഗ് കപ്പ് പി ബി സ്മാര്‍ട്ട് സ്ട്രൈക്കേര്‍സിന്
May 14, 2017, 10:11 IST
ദുബൈ: (www.kasargodvartha.com 14/05/2017) ഗ്രീന്‍ സ്റ്റാര്‍ ചെര്‍ക്കള സംഘടിപ്പിച്ച ചെര്‍ക്കള ക്രിക്കറ്റ് ലീഗില്‍ പി ബി സ്മാര്‍ട്ട് സ്ട്രൈക്കേര്‍സ് ചാമ്പ്യന്മാരായി. ഗ്രൂപ്പ് മത്സരങ്ങളില്‍ തോല്‍വികളറിയാതെ സെമിയില്‍ എത്തിയ ഫ്രണ്ട്സ് ഇലവന് ചെര്‍ക്കളയെ അല്‍ സമ സൂപ്പര്‍ കിംഗ് സെമിയില്‍ തളച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അല്‍ സമ സൂപ്പര്‍ കിംഗ് ബോളര്‍മാരുടെ പന്തുകളെ ഗാലറികളിലേക്ക് പറത്തി പി ബി സ്മാര്‍ട്ട് സ്്രൈടക്കേര്സ് ഭീമന് കപ്പില്‍ മുത്തമിടുകയായിരുന്നു.
പി ബി സ്മാര്‍ട്ട് സ്ട്രൈക്കേര്‍സ്, അല്‍ സമ സൂപ്പര്‍ കിംഗ്സ്, ഫ്രണ്ട്സ് ഇലവന് ചെര്‍ക്കള, വിന്നേര്‍സ് ദുബൈ, കമാലിയാസ് ഡസ്ലേഴ്സ് ബഌണ്ടീസ്, കറാമ വാരിയര്‍സ് എന്നീ ആറു ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ മാറ്റുരച്ചത്. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച ആവേശകരമായ മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് അവസാനിച്ചത്. പ്രവാസത്തിന്റെ ഒഴിവു ദിനങ്ങളില്‍ ഒത്തു ചേര്‍ന്ന് കാരുണ്യമര്‍ഹിക്കുന്ന വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും വേണ്ട സഹായങ്ങളെത്തിച്ചു കൊണ്ട് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രീന്‍ സ്റ്റാര്‍ ചെര്‍ക്കളയുടെ യു എ ഇയിലുള്ള അംഗങ്ങളാണ് ആറു ടീമുകളായി അണി നിരന്ന് പ്രീമിയര്‍ ലീഗില്‍ മാറ്റുരച്ചത്. ഗ്രീന്‍ സ്റ്റാര്‍ ചെര്‍ക്കളയുടെ ആദ്യ സീസണ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, ദേരയിലെ മൗണ്ട് റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
ഗ്രീന്‍ സ്റ്റാര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും കെ എം സി സി നേതാവുമായ ഹനീഫ ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. വിനോദത്തോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന്‍ കൂടി വിഹിതങ്ങള്‍ മാറ്റിവെച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ മുസ്ലിം ലീഗിനും കീഴ്ഘടകങ്ങള്‍ക്കും മാത്രമേ കഴിയൂ എന്നും ആളോഹരി കണക്കില്‍ മുസ്ലിംകള് 99 ശതമാനവും മുസ്ലിംലീഗില്‍ ഉള്ളത് കാസര്‍കോട് ജില്ലയില്‍ മാത്രമാണെന്നും, യുവാക്കളെ കെ എം സി സി എന്ന സംഘടനയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം വിനോദങ്ങള്ക്കാവട്ടേയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.
സിദ്ദീഖ് കനിയടുക്കത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് അസീസ് കമാലിയ സ്വാഗതം പറഞ്ഞു. യു എ ഇയിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളും വാണിജ്യ പ്രമുഖരും അണിനിരന്ന പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റിലും ദുബൈ സംസ്ഥാന കെ എം സി സി അധ്യക്ഷന്‍ അന്‍വര്‍ നഹയും ചേര്‍ന്ന് നല്കി. റണ്ണേര്‍ അപ്പായ ടീമിനുള്ള ട്രോഫി ദുബൈ കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് നല്കി.
ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ജില്ലാ ഭാരവാഹികളായ ഹനീഫ ടി ആര്, റഷീദ് ഹാജി കല്ലിങ്കാല്‍, മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, വൈസ് പ്രസിഡന്റ് ഐ പി എം ഇബ്രാഹിം, സെക്രട്ടറി സിദ്ദീഖ് ചൗക്കി, കെ എം സി സിയുടേയും വിവിധ സംഘടനകളുടേയും നേതാക്കളായ റഫീഖ് മാങ്ങാട്, ഇല്യാസ് കട്ടക്കാല്‍, സുബൈര്‍ മാങ്ങാട്, അന്താസ് ചെമ്മനാട്, ജി എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, നൗഫല്‍ ചേരൂര്‍ തുടങ്ങിയവര്‍ വിവിധ ട്രോഫികള്‍ വിതരണം ചെയ്തു.
ശാഫി ഖാളിവളപ്പില്‍, ഇല്ല്യാസ് ചെര്‍ക്കള, റിയാസ് കോലാച്ചിയടുക്കം, ഇസ്മാഈല്‍ ചെര്‍ക്കള, ഖാദര്‍ ദോഹ, ജസീം അല്ലാമ, ഇര്‍ഷാദ് കറാമ, മുനീര്‍ ബീജന്തടുക്കം, റിയാസ് കോലാച്ചിയടുക്കം, മുഷ്താഖ് സി എന്‍, റിയാസ് പി ബി, ഖാദര്‍ താജ്, നസീര്‍ സി കെ, സാലിഹ് അല്ലാമ, മുസ്തഫ ബാലടുക്ക, ഖാദര്‍ കറാമ, ഫായിസ് കറാമ, തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്കി. സിദ്ദീഖ് സി എം സി നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Cherkala, Entertainment, Cricket Tournament, Bat, Ball, Doha, Mallam.