കൂട്ടുകൂടാനും കൂട്ടായ്മയ്ക്കും ചെരാത് സൗഹൃദം 2016
Mar 1, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 01/03/2016) യു എ ഇയിലെ ചെരാത് കൂട്ടായ്മയുടെ ഈ വര്‍ഷത്തെ സൗഹൃദം 2016 ദുബൈ സബീല്‍ പാര്‍ക്കില്‍ നടന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായി ഇരുന്നൂറില്‍ പരം അംഗങ്ങളും കുടുംബങ്ങളും പങ്കടുത്ത സൗഹൃദം 2016 ചെരാത് മുഖ്യ രക്ഷാധികാരി മാണിക്കന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരിമാരായ പി.വി, ഗോവിന്ദന്‍, കമലാക്ഷന്‍, കൃഷ്ണന്‍ കണ്ണപുരം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രസകരമായ മത്സരങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്ള വടംവലി എന്നിവ നടന്നു. 'കൂട്ടുകൂടാനും കൂട്ടായ്മയ്ക്കും' എന്ന ആശയവുമായി സംഘടിപ്പിക്കുന്ന മൂന്നാമത് പരിപാടിയാണ് ചെരാത് യു എ ഇ യുടെ സൗഹൃദം 2016.
Keywords : Dubai, Gulf, Meet, Friend, Cherath, UAE, Sabeel Park.