അബുദാബിയില്‍ കളഞ്ഞു കിട്ടിയ ചെക്ക് തിരിച്ചു നല്‍കി പയ്യന്നൂര്‍ സ്വദേശി മാതൃകയായി
Oct 8, 2015, 15:00 IST
അബുദാബി: (www.kasargodvartha.com 08/10/2015) കളഞ്ഞുകിട്ടിയ ചെക്ക് തിരിച്ചു നല്‍കി മലയാളി മാതൃകയായി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളി സ്വദേശിയും അബുദാബി അല്‍ ഉതൈബ ഗ്രൂപ്പ് ജീവനക്കാരനുമായ ബഷീര്‍ അഹ്മദാണ് കളഞ്ഞുകിട്ടിയ ചെക്ക് അബുദാബി ശാബിയ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ച് മാതൃകയായത്.
താമസ സ്ഥലത്തിന് മുന്നിലെ പള്ളിയില്‍ നിന്നും നിസ്‌കരിച്ചു തിരിച്ച് വരുമ്പോഴാണ് വഴിയില്‍ നിന്നും 7,500 ദിര്‍ഹമിന്റെ (ഏകദേശം 1,30,000 ഇന്ത്യന്‍ രൂപ) ഉടമസ്ഥന്‍ ഒപ്പിട്ട ക്യാഷ് ചെക്ക് ലഭിച്ചത്. ഇത് ബാങ്കില്‍ പോയി തുക മാറാമെന്നിരിക്കെ അഹ്മദ് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ശാബിയ പോലീസ് ഓഫീസര്‍ സഈദ് അല്‍ ളാഹിരിക്ക് ചെക്ക് കൈമാറിയ ബഷീറിനെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ പ്രശംസിച്ചു. മലയാളികള്‍ മാതൃകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്മാര്‍ വ്യക്തമാക്കി.
Keywords : Abudhabi, Payyannur, Gulf, Bank, Basheer Ahmed.