Cultural Event | അബുദബിയിൽ പ്രൗഢമായി ചേലോടെ ചെമ്മനാട് സംഗമം
● അബൂദാബി കെഎംസിസി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി നാസർ കോളിയടുക്കം മുഖ്യ പ്രഭാഷണം നടത്തി.
● സമാപനത്തിൽ സംഘാടകരുടെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെട്ടു.
അബൂദാബി: (KasargodVartha) കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ചേലോടെ ചെമ്മനാട് ഗ്രാൻറ് മീറ്റിന് പ്രൗഢോജ്വല പരിസമാപ്തി. അബൂദാബി ക്യാപിറ്റൽ പാർക്കിൽ നടന്ന പരിപാടിയിൽ ചെമ്മനാട് പഞ്ചായത്തിലെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ പങ്കെടുത്തു.
അബൂദബിയുടെ ചരിത്രത്തിൽ ഒരു പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഏറ്റവും വലിയ സംഗമത്തിലൊന്നിനാണ് ക്യാപിറ്റൽ പാർക്ക് സാക്ഷ്യം വഹിച്ചത്. അബൂദാബി കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കബീർ ചെമ്പരിക്ക അദ്ധ്യക്ഷത വഹിച്ച സംഗമം അബൂദാബി കെഎംസിസി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് കീഴുർ ഉദ്ഘാടനം ചെയ്തു. അബൂദാബി കെഎംസിസി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി നാസർ കോളിയടുക്കം മുഖ്യ പ്രഭാഷണം നടത്തി.
ഫാമിലി മീറ്റ്, കൾച്ചറൽ പ്രോഗ്രാം, ഫൺ ഗെയിംസ്, കിഡ്സ് ഫെസ്റ്റ്, ഡിന്നർ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. യോഗത്തിൽ അബൂദാബി കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് നൗഷാദ് മിഹ്റാജ് കളനാട്, മണ്ഡലം വൈസ് പ്രസിഡന്റ് ഹബീബ് ചെമ്മനാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹംസ കൂവ്വത്തോട്ടി, ശബീർ വൺഫോർ, ഹംസ ചെമ്പരിക്ക, ശിഹാബ് തങ്ങൾ അൽ ഹാദി മേൽപറമ്പ്, ഹൈദർ ചെമ്മനാട്, ശഫീഖ് ഔട്ട്ഫിറ്റ് ചെർക്കള തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
അബൂദാബി കെഎംസിസി ചെമ്മനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹബീബ് ഹുദവി കോളിയടുക്കം സ്വാഗതവും ട്രഷറർ ഷബീർ പെരുമ്പള നന്ദിയും പറഞ്ഞു.
#KMCC #Chemmad #AbuDhabi #CommunityEvent #CulturalPrograms #FamilyMeet