ജനാധിപത്യ രീതിയിലുള്ള അഡ്മിന് തെരഞ്ഞടുപ്പ്; ഷര്‍ഫു ജാക്ക് ചേരങ്കൈയ്യന്സിന്റെ അഡ്മിന്
Dec 5, 2016, 12:59 IST
ദുബൈ: (www.kasargodvartha.com 05/12/2016) ചേരങ്കൈ പ്രദേശവാസികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ചേരങ്കൈയ്യന്സിന്റെ രണ്ടാമത് അഡ്മിനായി ഷര്‍ഫു ജാക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആറു മാസത്തെ കാലാവധിക്ക് ശേഷം തികച്ചും ജനാധിപത്യ രീതിയില്‍ വാട്സ്ആപ്പ് വോട്ടെടുപ്പിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. പ്രാദേശികമായ വികസനമാണ് കൂട്ടായ്മയുടെ ലക്ഷ്യം.
യുഎഇ സമയം ഒരു മണിയോടെ 'കാസ്ക് ഹൗസി'ല്‍ നടന്ന പരിപാടിയില്‍ ഇലക്ഷന് കമ്മീഷന് റിസള്‍ട്ട് പ്രഖ്യാപിച്ചു. കാസ്ക് കമ്മിറ്റി അംഗങ്ങളായ നാല് സ്ഥാനാര്‍ത്ഥികളായിരുന്നു അഡ്മിന് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇരുന്നൂറില്‍പ്പരം അംഗങ്ങള്‍ ഉള്ള കൂട്ടായ്മയില്‍ 191 അംഗങ്ങള്‍ വോട്ടവസരം വിനിയോഗിച്ചു. 89 വോട്ടുകളുടെ പിന്തുണയോടെയായിരുന്നു ഷര്‍ഫു ജാക്കിന്റെ സ്ഥാനാരോഹണം. രണ്ടാമതെത്തിയ ഹാഷിം ബാച്ച 81 വോട്ടുകള്‍ നേടി.
മുന്‍ അഡ്മിന് അഷ്റഫ് അട്ടക്കുളം ഈ കൂട്ടായ്മ മുഖാന്തരം റെയില്‍വേ പ്രദേശത്ത് പെട്രോമാക്സ് ലൈറ്റ് സ്ഥാപിക്കുകയും മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. പുതിയ അഡ്മിന് നല്കിയ വാഗ്ദാനങ്ങളും നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.

Keywords: Kasaragod, Kerala, Club, Cherangai, Gulf, Dubai, Casc Cherangai conducts election for group admin.