Arrested | 'ഷോറൂം ജീവനക്കാരനെ മര്‍ദിച്ച് താക്കോല്‍ കൈക്കലാക്കി കാറുമായി കടന്നു'; 20കാരന്‍ അറസ്റ്റില്‍
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ കാര്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. മക്ക നഗരത്തിലെ കാര്‍ ഷോറൂമില്‍ നിന്ന് പുതിയ മോഡല്‍ ലെക്‌സസ് വാഹനമാണ് മോഷണം പോയത്. അല്‍അദ്ല്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമില്‍ യുവാവ് അതിക്രമിച്ച് കയറുകയും ഷോറൂം ജീവനക്കാരനെ മര്‍ദിച്ച് താക്കോല്‍ കൈക്കലാക്കി കാറുമായി കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ അല്‍റാശിദിയ ഡിസ്ട്രിക്ടില്‍ പഞ്ചര്‍ കടക്ക് സമീപം നിര്‍ത്തിയിട്ട നിലയില്‍ വാഹനം കണ്ടെത്തി. വാഹനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Riyadh, News, Gulf, World, Top-Headlines, Crime, Arrested, Police, Theft, Car thief apprehended in Riyadh.