സൗദിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് 3 മരണം
Jul 25, 2021, 12:07 IST
റിയാദ്: (www.kasargodvartha.com 25.07.2021) സൗദി അറേബ്യയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മൂന്ന് മരണം. കാറില്‍ യാത്ര ചെയ്തിരുന്ന സൗദി പൗരനും അമ്മയും മകളുമാണ് മരിച്ചത്. തായിഫിലെ ഖിയായിലുള്ള താഴ്‌വരയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി ഈ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു.
സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ ഒഴുക്കില്‍പെട്ട് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ജിസാനില്‍ മറ്റൊരു കാറും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഒഴുക്കില്‍പെട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Obituary, Car, Rain, Car swept away in heavy flood; 3 died in Saudi