city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയില്‍ നിര്‍മിക്കുന്ന ആദ്യത്തെ ഉപഗ്രഹം ഖലീഫസാറ്റ് ദക്ഷിണ കൊറിയയിലെത്തിച്ചു

ദുബായ്:(www.kasargodvartha.com 16/02/2018) യു എ ഇ തദ്ദേശിയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം ഖലീഫാസാറ്റ് ദക്ഷിണ കൊറിയയിലെത്തിച്ചു. വ്യോമമാര്‍ഗമാണ് ഉപഗ്രഹം കൊറിയയിലെത്തിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഖലീഫാസാറ്റ് വിക്ഷേപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി നിരീക്ഷണം, നഗരവികസന പദ്ധതികള്‍ എന്നിവയ്ക്കായി രാജ്യത്തിനു സഹായകമാകുന്ന മികവുറ്റ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കാന്‍ ഖലീഫാസറ്റിന് കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്സ്

പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്ത ബോയിങ് 777 ചരക്കുവിമാനത്തിലാണ് ഉപഗ്രഹം കൊണ്ടുപോയത്. മൂന്നുമാസക്കാലം നീണ്ട പ്രവര്‍ത്തനഫലമായാണ് സുരക്ഷിതവും സുഗമവുമായി ഉപഗ്രഹം എത്തിച്ചതെന്ന് മുഹമ്മദ് ബിന്‍ റാഷീദ് സ്പേസ് സെന്ററിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗം തലവന്‍ സലിം അല്‍ മാറി പറഞ്ഞു. പോലീസ് എസ്‌കോര്‍ട്ടോടെ സുരക്ഷ ഉറപ്പാക്കിയാണ് സ്പേസ് സെന്ററില്‍നിന്ന് കാര്‍ഗോ ടെര്‍മിനലിലേക്ക് ഖലീഫാസാറ്റ് എത്തിച്ചത്.

യു എ ഇയില്‍ നിര്‍മിക്കുന്ന ആദ്യത്തെ ഉപഗ്രഹം ഖലീഫസാറ്റ് ദക്ഷിണ കൊറിയയിലെത്തിച്ചു

എമിറേറ്റ്സ് സ്‌കൈകാര്‍ഗോ വഴിയാണ് ഉപഗ്രഹം ദക്ഷിണ കൊറിയയില്‍ എത്തിച്ചത്. രാജ്യത്തിന്റെ ആദ്യ ഉപഗ്രഹം എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ വഴി കൊണ്ടുപോകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇത് ചരിത്ര നിമിഷമാണെന്നും കാര്‍ഗോ വിഭാഗം വൈസ് പ്രസിഡന്റ് നബീല്‍ സുല്‍ത്താന്‍ പറഞ്ഞു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം 2013-ലാണ് ഖലീഫാസാറ്റ് പദ്ധതിക്ക് യു എ ഇ തുടക്കമിട്ടത്. ശൈഖ് മുഹമ്മദ് അടുത്തിടെ ഖലീഫാസാറ്റ് പദ്ധതി നേരിട്ടുകണ്ടു വിലയിരുത്തിയിരുന്നു. വിദേശസഹായമില്ലാതെ പൂര്‍ണമായും ഇമറാത്തി എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ച ഖാലിഫാസാറ്റ് രാജ്യത്തിന്റെ ബഹിരാകാശരംഗത്തെ നേട്ടമെന്ന നിലയില്‍ മാത്രമല്ല, യു എ ഇ യുവതയുടെ കര്‍മശേഷിയുടെ തെളിവെന്ന് നിലയിലും ശ്രദ്ധേയമാണെന്ന് ശൈഖ് മുഹമ്മദ് വിലയിരിത്തിയിരുന്നു.

Keywords: News, Dubai, Gulf, UAE, Emirates cargo, Satelite, 'Caliphasate' first satellite made in UAE brought to South Korea 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia