ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Apr 1, 2018, 19:32 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 01.04.2018) കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കബ്ദ് അര്‍താല്‍ റോഡില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. എതിര്‍ ദിശയില്‍ അമിതവേഗതയില്‍ വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരിലധികവും വിദേശികളാണ്. ഇവരില്‍ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. കബ്ദ്, വഫ്ര എന്നിവിടങ്ങളില്‍ നിന്നും പെട്രോളിയം പ്രോജക്ടുകളിലേയും അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാള്‍ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സംഭവസ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Gulf, kuwait, kuwait City, Bus, Bus-accident, Injured, Keralites, Company, Labours, Trouble, Bus accident in Kuwait city, 15 die