city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Charity | ബഹ്റൈനില്‍ ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയ സഹോദരങ്ങള്‍ നാടണഞ്ഞു; കെഎംസിസിയുടെ കാരുണ്യം തുണയായി

കളനാട്: (www.kasargodvartha.com) ബഹ്റൈനില്‍ ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയ സഹോദരങ്ങള്‍ കെഎംസിസി ഉദുമ മണ്ഡലം കമിറ്റിയുടെ കാരുണ്യത്തില്‍ നാടണഞ്ഞു. ചെമ്മനാട് പഞ്ചായത് പരിധിയിലെ രണ്ട് സഹോദരങ്ങളാണ് ബഹ്റൈനിലെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ജോലി കണ്ടെത്താനോ വിസ മാറ്റാനോ സാധിച്ചിരുന്നില്ല. പാസ്‌പോര്‍ട് മറ്റൊരാളുടെ കയ്യിലുമായിരുന്നു. ഭക്ഷണത്തിന് പോലും വകയില്ലാതെ കനത്ത ദുരിതമാണ് ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
        
Charity | ബഹ്റൈനില്‍ ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയ സഹോദരങ്ങള്‍ നാടണഞ്ഞു; കെഎംസിസിയുടെ കാരുണ്യം തുണയായി

ഭക്ഷണവും താമസിക്കാന്‍ സ്ഥലമില്ലാതെയും പ്രയാസപ്പെട്ടപ്പോള്‍ സഹോദരങ്ങള്‍ നാട്ടിലെ പാര്‍ടി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കളനാട് ശാഖ മുസ്ലിം ലീഗ് മുന്‍ ജെനറല്‍ സെക്രടറി ടികെ അബ്ദുര്‍ റഹ്മാന്‍, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രടറി കെപി അബ്ബാസ് കളനാട് എന്നിവര്‍ ബഹ്റൈന്‍ കെഎംസിസി ഉദുമ മണ്ഡലം കമിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു.

സഹോദരങ്ങളുടെ ദയനീയ അവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയ മണ്ഡലം ട്രഷറര്‍ അശ്റഫ് പൊവ്വല്‍ കഴിഞ്ഞ രണ്ട് മാസമായി വേണ്ട ഭക്ഷണ സൗകര്യങ്ങള്‍ നല്‍കി വന്നിരുന്നു. ഒടുവില്‍ ഇവര്‍ക്ക് വിമാന ടികറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പാടാക്കി ബഹ്റൈന്‍ കെഎംസിസി ഉദുമ മണ്ഡലം കമിറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു. മുന്‍ ജില്ലാ പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ അശ്റഫ് മഞ്ചേശ്വരം, റിയാസ് പട്‌ല, ഖലീല്‍ ചെമ്‌നാട്, മുഹമ്മദ് പൊവ്വല്‍, കുഞ്ഞഹ് മദ് ബെദിര എന്നിവരും സഹായമേകി ഒപ്പമുണ്ടായിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Kalanad, Gulf, Bahrain, Top-Headlines, KMCC, Brothers who trapped in Bahrain returned home.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia