പപ്പന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും
Dec 23, 2011, 15:23 IST
Pappan |
ഡിസംബര്‍ 13-നാണ് പത്മനാഭന് ജോലിസ്ഥലത്ത് അപകടത്തില്‍പ്പെട്ടത്. 14 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ്.
ഒപ്പം ജോലി ചെയ്യുന്ന രണ്ടു പേര് ജലസംഭരണിയില്‍ കുടുങ്ങിയതു കണ്ട് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണു പദ്മനാഭന് മരിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ താമസിച്ചതാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. സാമൂഹ്യ പ്രവര്ത്തകന് സത്താര്‍ കാഞ്ഞങ്ങാട്, പപ്പന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പി പി കുഞ്ഞികൃഷ്ണന് നായര്‍, രാജന് തുടങ്ങിയവരുടെ ശ്രമഫലമായി ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യാഴാഴ്ച നേടാന്‍ കഴിഞ്ഞു.
Keywords: Death, Abudhabi, Kanhangad, Kasaragod, gulf