ജിദ്ദയില്‍ വിദേശി വനിതയെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 23, 2021, 16:19 IST
ജിദ്ദ: (www.kasargodvartha.com 23.04.2021) ജിദ്ദയില്‍ വിദേശി വനിതയെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40കാരിയായ എത്യോപ്യന്‍ വനിതയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജിദ്ദയിലെ റെഡ് സീ സിറ്റിയിലാണ് എത്യോപ്യന്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് റിപോര്‍ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അല്‍ സഫ ഡിസ്ട്രിക്ടിലെ കെട്ടിടത്തില്‍ തുണികൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ തൂങ്ങി നില്‍ക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Jeddah, News, Gulf, World, Death, Police, Top-Headlines, Body of foreign woman found dangling from roof of Jeddah building