city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എം.സി.സി ജീവകാരുണ്യ മേഖലയിലെ കെടാവിളക്ക്: ബോബി ചെമ്മണൂര്‍

ദുബൈ: (www.kasargodvartha.com 16.06.2014) ജീവകാരുണ്യ മേഖലകളില്‍ കനിവ് കൊണ്ട് കഥകളെഴുതുന്ന ദുബൈ കെ.എം.സി.സിയുടെ വിവിധ ശാഖകള്‍ കേരളത്തില്‍ സാമൂഹിക മേഖലകളില്‍ നടത്തുന്നത് പകരം വെക്കാനാവാത്ത പ്രവര്‍ത്തനങ്ങളാണെന്നും കെ.എം.സി.സി ജീവകാരുണ്യ മേഖലയിലെ കെടാവിളക്കാണെന്നും പ്രശസ്ഥ സാമൂഹിക പ്രവര്‍ത്തകനും ചെമ്മണൂര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ബോബി ചെമ്മണൂര്‍ അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് 'ഇനി മഴക്കാറുകണ്ട് ഭയക്കേണ്ട, കൂരയില്ലാത്ത അശരണരിലേക്ക് കാരുണ്യകൂടാരം' എന്ന ആശയം മുന്‍ നിര്‍ത്തി നടത്തുന്ന ബൈത്തുറഹ്മയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമഥേയത്തിലുള്ള ഭവനനിര്‍മാണ പദ്ധതിയായ ബൈത്തുറഹ്മയുടെ ദുബൈ കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് സംരംഭത്തിന്റെ ലോഗോ ബോബി ചെമ്മണൂര്‍ ദുബൈ കെ.എം.സി.സി. സെക്രട്ടറി ഹനീഫ് ചെര്‍ക്കളത്തിന് നല്‍കി പ്രകാശനം ചെയ്തു.

ആക്ടിംഗ് പ്രസിഡണ്ട് സിദ്ദീഖ് കനിയടുക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സ്വാമി ജനനന്മജ്ഞാന തപസ്വില്‍പശാന്തിമഠം ഉദ്ഘാടനം ചെയ്തു. ജില്ലാ-മണ്ഡലം നേതാക്കളായ ഹസൈനാര്‍ ബീജന്തടുക്കം, മുനീര്‍ ചെര്‍ക്കളം, മഹ് മൂദ് കുളങ്കര, സലാം കന്യപ്പാടി, പി.ടി.നൂറുദ്ദീന്‍, റഹീം താജ്, ആഷിര്‍ ആലി ചെമ്മണൂര്‍, ശാഫി, നൗഫല്‍ ചേരൂര്‍ പ്രസംഗിച്ചു. അസീസ് കമാലിയ സ്വാഗതവും സത്താര്‍ നാരമ്പാടി നന്ദിയും പറഞ്ഞു.




ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു
Keywords:  Dubai-KMCC, Dubai, Kerala, Panchayath, Chengala, welcome, Bobi chemmannur, inauguration, President, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia