city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദമാമില്‍ നിന്നെത്തിയ യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ മരിച്ച നിലയില്‍

മംഗളൂരു: (www.kasargodvartha.com 21/10/2015) സൗദിയിലെ ദമാമില്‍ നിന്നുമെത്തിയ യാത്രക്കാരനെ വിമാനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭട്ട്കലിലെ ഇബ്രാഹിം ഖലീല്‍ റുക് നുദ്ദീന്‍ (55) ആണ് മരിച്ചത്.

ദമാമിലെ കിംങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു ഖലീല്‍. വിമാനം രാവിലെ 3.35 നാണ് ബജ്‌പെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ അവശ നിലയില്‍ കണ്ടെത്തിയ ഖലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സൗദി ജുബൈലില്‍ സഹോദരന്‍ അഹ് മദ് താഹിറിനൊപ്പം ഇലക്ടോണിക്‌സ്, മൊബൈല്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും നാല് ആണ്‍മക്കളും രണ്ട് പെണ്‍ മക്കളുമുണ്ട്.

ഹൃദയാഘാതം മൂലമായിരിക്കാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. അഞ്ച് മാസം മുമ്പ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഖലീലിന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ദമാമില്‍ നിന്നെത്തിയ യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ മരിച്ച നിലയില്‍

Keywords : Mangad, Airport, National, Death, Dammam, Saudi Arabia, Bhatkal man dies on Air India Express flight from Dammam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia