city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

നീലേശ്വരം: (www.kasargodvartha.com 02.06.2017) അബുദാബിയിലെ താമസ സ്ഥലത്തു കുഴഞ്ഞുവീണ് മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. പിലിക്കോട്ടെ അച്ചംവീട്ടില്‍ തമ്പായിയുടെ മകന്‍ പുതുക്കൈയിലെ എ വി ഭാസ്‌കരനാണു (54) കഴിഞ്ഞ ദിവസം അബുദാബിയില്‍ മരിച്ചത്. അബുദാബിയിലെ ബനിയാസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി മാനേജരായിരുന്നു.

അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

ഭാര്യ: വി ഗീത. മക്കള്‍: ഷനൂബ് (ഐടി മാര്‍ട്ട് കംപ്യൂട്ടര്‍ ഷോപ്, കാസര്‍കോട്), ഡോ. സ്വാതി ഭാസ്‌കര്‍. മരുമകന്‍: വിശാഖ് കരിവെള്ളൂര്‍ പെരളം (ഇന്ത്യന്‍ നേവി). സഹോദരങ്ങള്‍: മോഹനന്‍, കൃഷ്ണന്‍ (ബിഎസ്എന്‍എല്‍, നീലേശ്വരം), അനിത.

ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി 9.30 മണിയോടെ പുതുക്കൈയിലെ വീട്ടിലും 10 നു പിലിക്കോട്ടെ തറവാട് വീട്ടിലും കൊണ്ടുവരും. സംസ്‌കാരം 10.30നു പിലിക്കോട്ടെ സമുദായ ശ്മശാനത്തില്‍.

Keywords:  Kerala, kasaragod, Abudhabi, news, Gulf, Death, Deadbody, Nileshwaram, Bhaskaran's deadbosy Will be taken to homeland on Saturday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia