city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ പ്രീമിയര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍; ബ്രിഡ്ജ് ഷൂട്ടേഴ്‌സ് ചാമ്പ്യന്മാര്‍

ദുബൈ: (www.kasargodvartha.com 14.05.2017) ബ്രദേഴ്‌സ് ബേക്കല്‍ യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച ബേക്കല്‍ പ്രീമിയര്‍ ലീഗില്‍ ബ്രിഡ്ജ് ഷൂട്ടേഴ്‌സ് ജേതാക്കളായി. അഞ്ച് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനലില്‍ ശക്തരായ എ ആര്‍ എഫ് സിയെ പരാജയപ്പെടുത്തിയാണ് ഷൂട്ടേഴ്‌സ് ചാമ്പ്യന്മാരായത്.

ടൂര്‍ണമെന്റിലെ താരമായി എ ആര്‍ എഫ് സിയുടെ ജൗഷനും, ഫൈനലിലെ താരമായി ബ്രിഡ്ജ് ഷൂട്ടേഴ്‌സ് താരം ബാദ്ഷയും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റ് ഉദ്ഘാടനം യുവ വ്യവസായി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എ ആര്‍ സാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ അബൂബക്കര്‍ സ്വാഗതവും പറഞ്ഞു.

ബേക്കല്‍ പ്രീമിയര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍; ബ്രിഡ്ജ് ഷൂട്ടേഴ്‌സ് ചാമ്പ്യന്മാര്‍


അതിഥികളായി ബഷീര്‍, മുഹമ്മദ്കുഞ്ഞി ഷെയ്ക്ക് ഹാജി, ഫിറോസ് മാസ്തിഗുഡ്ഡ എന്നിവര്‍ സംബന്ധിച്ചു. അമീര്‍ ബേട്ടിച്ചേരി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി പ്രവാസി സംഗമവും നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, Gulf, Football, Sports, Bekal, Premier League, Gulf Edition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia