Arrested | സാമൂഹ്യ മാധ്യമത്തിൽ ഫലസ്തീൻ വിരുദ്ധ പോസ്റ്റുകൾ; ബഹ്റൈനിൽ മംഗ്ളുറു സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; ജോലിയിൽ നിന്നും പിരിച്ചുവിട്ടു
Oct 20, 2023, 11:22 IST
മനാമ: (KasargodVartha) സാമൂഹ്യ മാധ്യമത്തിൽ ഫലസ്തീൻ വിരുദ്ധ പോസ്റ്റുകൾ ഇട്ടതിന് ബഹ്റൈനിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മംഗ്ളുറു സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. സുനിൽ ജെ റാവു (50) ആണ് അറസ്റ്റിലായത്. അറസ്റ്റിന് തൊട്ടുമുമ്പ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഹമാസുമായുള്ള പോരാട്ടത്തിനിടയിൽ ഇസ്രാഈലിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി ട്വീറ്റുകളാണ്
ഡോ. റാവു പോസ്റ്റ് ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ രംഗത്തുവന്നതോടെ ഡോക്ടറുടെ ട്വീറ്റുകൾ വൈറലായി. ഇത് ശ്രദ്ധയിൽ പെട്ട ആശുപത്രി അധികൃതർ, അദ്ദേഹത്തിന്റെ ട്വീറ്റുകളും പ്രത്യയശാസ്ത്രവും വ്യക്തിപരമാണെന്നും ആശുപത്രിയുടെ അഭിപ്രായവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
'ഇത് ഞങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്, ഞങ്ങൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു, അദ്ദേഹത്തിന്റെ സേവനം ഉടനടി പ്രാബല്യത്തിൽ അവസാനിപ്പിച്ചു', ആശുപ്രതി അധികൃതർ വ്യക്തമാക്കി. ജെനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇകണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റാണ് റാവുവിനെ അറസ്റ്റ് ചെയ്തത്. മതത്തെ അവഹേളിക്കുകയും സമൂഹത്തിന്റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ആശുപത്രി പ്രസ്താവന പുറപ്പെടുവിക്കുന്നതിന് മുമ്പ്, ഡോ. റാവു എക്സിൽ ക്ഷമാപണം പോസ്റ്റ് ചെയ്തു. തന്റെ വാക്കുകളിലും പ്രവൃത്തികളിലും അഗാധമായി ഖേദിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഒരു ഡോക്ടർ എന്ന നിലയിൽ എല്ലാ ജീവനും പ്രധാനമാണ്. കഴിഞ്ഞ 10 വർഷമായി ഈ രാജ്യത്തുണ്ട്. ഈ രാജ്യത്തെ ജനങ്ങളെയും മതത്തെയും ഞാൻ ആഴമായി ബഹുമാനിക്കുന്നുവെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടറുടെ പോസ്റ്റുകൾ ഇപ്പോൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.
വിശാഖപട്ടണം ആന്ധ്രാ മെഡികൽ കോളജിൽ നിന്ന് ബിരുദവും മംഗ്ളൂറിലെ കസ്തൂർബ മെഡികൽ കോളജിൽ നിന്ന് എംഡിയും പൂർത്തിയാക്കി ബഹ്റൈനിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഡോ. റാവു. അതിനിടെയാണ് ജോലിയിൽ നിന്ന് ഇപ്പോൾ പുറത്ത് പോകേണ്ടി വന്നിരിക്കുന്നത്.
Keywords: News, World, Arrested, Mangalore, Bahrain, Palestine, Gulf, Arrest, Doctor, Social Media, Bahrain: Indian doctor sacked, arrested for anti-Palestine post.
< !- START disable copy paste -->

— RoyalBahrainHospital (@RBHospital) October 19, 2023