city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എ.ഇയില്‍ ആസാദ് നഗര്‍ കുടുംബ കൂട്ടായ്മ

യു.എ.ഇയില്‍ ആസാദ് നഗര്‍ കുടുംബ കൂട്ടായ്മ

ദുബൈ: യു.എ.ഇയില്‍ താമസിക്കുന്ന മൊഗ്രാല്‍ പുത്തൂരിലെ ആസാദ് നഗര്‍ സ്വദേശികളുടെ കുടുംബ കൂട്ടായ്മ രൂപീകരിച്ചു. മഠത്തില്‍ സിദ്ദീഖിന്റെ ഖിസൈസിലുള്ള വസതിയില്‍ നടന്ന യോഗത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. നാടിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് ആസാദ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ആസാദ് നഗറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ പ്രസിഡന്റായി പി.എസ്. അഹ്മദ് സക്കീറിനെയും സെക്രട്ടറിയായി കിലാബ് സുബൈറിനേയും ട്രഷററായി കബീര്‍ മഠത്തിനേയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: റസാഖ് മഠത്തില്‍, പി.എസ്. ശംസുദ്ദീന്‍്, ഷബീര്‍ അബ്ദുല്‍ ഹമീദ് (വൈസ് പ്രസിഡന്റ്), സിദ്ദീഖ് മഠം, അലി പാതാര്‍, റമീസ് സിറാജുദ്ദീന്‍ (ജോയിന്റ് സെക്രട്ടറി), ശിഹാബ്, ഷഫീക്ക്, മുഷ്താക്, തൗസീഫ്, ജാന്‍ഷീര്‍, ജുനൈദ്, കബീര്‍, ജാബിര്‍, സിനാന്‍, നാസര്‍ കമാല്‍, പി.കെ. ഇസ്മാഈല്‍, പി.എസ്. യൂനുസ് (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍).

സ്ത്രീകളുടെ സാന്നിധ്യവും അഭിപ്രായ നിര്‍ദേശങ്ങളും കൂട്ടായ്മയ്ക്ക് സജീവത പകര്‍ന്നു. നാട്ടില്‍ സ്‌നേഹവും നന്മയും കാത്ത് സൂക്ഷിക്കണമെന്ന് കൂട്ടായ്മ ആഹ്വാനം ചെയ്തു.



Keywords:  UAE, Mogral puthur, Family-meet, Development project, Gulf, Azad Nagar, Kasargod, Kilab Zubair, Voice of Azad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia