ഡി.വൈ.എസ്.പി മോഹനചന്ദ്രനും സഹ ഉദ്യോഗസ്ഥര്‍ക്കും ഡി ജി പിയുടെ പുരസ്‌കാരം
Mar 10, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 10/03/2015) ജില്ലയില്‍ കഞ്ചാവ് മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുകയും, പ്രമാദമായ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യവസായി സലാംഹാജി വധക്കേസിലെ പ്രതികളെയും, ഉപ്പളയിലെ മുത്തലിബ് വധക്കേസിലെ പ്രതികളെയും പിടികൂടാന്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത മുന്‍ കാസര്‍കോട് ഡി.വൈ.എസ്.പി മോഹനചന്ദ്രനും സഹ ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.പിയുടെ പുരസ്‌കാരം.
മോഹനചന്ദ്രന്‍ കാസര്‍കോട് ഡി.വൈ.എസ്.പി ആയിരിക്കെയാണ് ആറ് മാസത്തിനുള്ളില്‍ 12 കാഞ്ചാവ് കേസുകളിലായി ഒരു ടണ്‍ കഞ്ചാവ് പിടികൂടിയത്. മൂന്ന് സ്ത്രീകളുള്‍പ്പെടെ 15 പേരെ അറസ്റ്റു ചെയ്തു. ഒരു ലോറി, രണ്ട് കാര്‍, മൂന്ന് ടാറ്റാസുമോ, ജീപ്പ്, ഓട്ടോ എന്നിവയാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചത്.
കോളിളക്കം സൃഷ്ടിച്ച തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാരി അബ്ദുല്‍ സലാം ഹാജി വധക്കേസിലെ പ്രതികളെ നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് പിടികൂടുന്നതിനും, ഉപ്പളയിലെ മുത്തലിബ് വധക്കേസിലെ പ്രതികളെ അജ്മീരില്‍ വെച്ചു പിടികൂടുന്നതിനും ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
ഡി.വൈ.എസ്.പിക്കൊപ്പം എസ്.ഐമാരായ കമലാക്ഷന്‍, ഫിലിപ്പ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, ശിവകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേന്ദ്രന്‍, സുനില്‍ അബ്രഹാം, ശ്രീനാഥ്, വഹിനുദ്ദീന്‍, അബൂബക്കര്‍ എന്നിവര്‍ക്കും ഡി.ജി.പിയുടെ പുരസ്‌കാരമായ ബാഡ്ജ് ലഭിച്ചു. ഇപ്പോള്‍ മലപ്പുറം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് മോഹനചന്ദ്രന്‍.
Also Read:

ലബനീസ് അവതാരകയുടേയും ഇസ്ലാമീക പണ്ഡിതന്റേയും തമ്മിലടി യൂട്യൂബില്‍ ഹിറ്റ്
Keywords: Kanjavu, DYSP, Trikaripur, Gulf, Business Man, Murder Case, Assault, Uppala, Kasaragod, Kerala.