Arrested | കുവൈതില്‍ പാന്‍മസാലയുടെ വന്‍ ശേഖരം പിടികൂടി; പ്രവാസി പിടിയില്‍
കുവൈത് സിറ്റി: (www.kasargodvartha.com) വിമാനത്താവളത്തില്‍ പാന്‍മസാലയുടെ വന്‍ ശേഖരവം പിടികൂടി. സംഭവത്തില്‍ പ്രവാസി പിടിയിലായി. 12 ബാഗുകള്‍ നിറയെ പുകയില ഉത്പന്നങ്ങളാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം ഏഷ്യക്കാരനായ പ്രവാസിയാണ് പിടിയിലായതെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്.
കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ ഒരു യാത്രക്കാരന്റെ ലഗേജിനെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നുവെന്ന് എയര്‍പോര്‍ട്‌സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ഷമി പറഞ്ഞു. തുടര്‍ന്ന് ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പാന്‍മസാലയായിരുന്നുവെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കുമെതിരെ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. മയക്കുമരുന്ന് കടത്ത്, കസ്റ്റംസിനെ വെട്ടിച്ച് നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം, നികുതി വെട്ടിപ്പ് തുടങ്ങിയവയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Keywords: Gulf, World, Top-Headlines, News, Crime, Airport, Tobacco, Kuwait, Kuwait city, Asian arrested with 12 bags of chewing tobacco at Kuwait Airport.