സാദിഖ് കാവിലിന് ഏഷ്യാവിഷന്‍ മാധ്യമ അവാര്‍ഡ്
Jun 4, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 04/06/2015) ഗള്‍ഫിലെയും കേരളത്തിലെയും മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരുന്ന ഏഷ്യാവിഷന്‍ ടെലിവിഷന്‍ - റേഡിയോ - അച്ചടി അവാര്‍ഡിലെ ഇപ്രാവശ്യത്തെ ന്യൂ മീഡിയാ റിപോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം സാദിഖ് കാവിലി (മനോരമ ഓണ്‍ലൈന്‍)ന്. വെള്ളിയാഴ്ച ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
ജോണി ലൂക്കോസ്( മനോരമന്യൂസ്), എന്‍. ശ്രീകണ്ഠന്‍ നായര്‍ (ഫ്‌ളവേഴ്‌സ്), ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ടിവി), ജയദേവ്, സിന്ധു സൂര്യകുമാര്‍, പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ്), ജോണ്‍ബ്രിട്ടാസ് (കൈരളി ടിവി) തുടങ്ങിയവര്‍ക്കാണ് മറ്റു പ്രധാന അവാര്‍ഡുകള്‍. കാസര്‍കോട് കാവുഗോളി സ്വദേശി പരേതനായ കാവില്‍ സുലൈമാന്‍ ഹാജി - മറിയമ്മ ദമ്പതികളുടെ മകനാണ് സാദിഖ് കാവില്‍.

Keywords : Dubai, Award, Kasaragod, Gulf, Sadiq Kavil, Manoramanonline.