ഖത്വറില്‍ പഴയ കറന്‍സി നോടുകള്‍ മാറാനുള്ള സമയപരിധിയ്ക്ക് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം
ദോഹ: (www.kasargodvartha.com 09.12.2021) ഖത്വറില്‍ പഴയ കറന്‍സി നോടുകള്‍ മാറാനുള്ള സമയപരിധിയ്ക്ക് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 31 നകം പഴയ കറന്‍സികള്‍ മാറണമെന്ന് ഖത്വറിലെ മുഖ്യ ബാങ്കുകള്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ദേശം നല്‍കി. ബാങ്കുകള്‍, എടിഎമുകള്‍ തുടങ്ങിയവ വഴി പുതിയ നോടുകള്‍ മാറിയെടുക്കാനുള്ള നടപടി ജനങ്ങള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു.
ഖത്വര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ്. പഴയ നോടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് ഒരുവര്‍ഷത്തിലേറെ സമയം അനുവദിച്ചു. ജൂലൈ ഒന്നിന് മുമ്പ് നോടുകള്‍ മാറണമെന്നായിരുന്നു ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമയപരിധി ഈ വര്‍ഷം അവസാനം വരെ നീട്ടുകയായിരുന്നു. അവസാന തീയതിക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇനിയും പഴയ നോട്ടുകള്‍ കയ്യിലുള്ളവര്‍ അവ മാറ്റിയെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടത്.
Keywords: Doha, News, Gulf, World, Top-Headlines, Bank, Business, Qatar, Notes, Deadline, As deadline for old banknotes nears, banks in Qatar send reminders