city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്

ദുബൈ: (www.kasargodvartha.com 15.04.2014) ഒരു കൂട്ടം യുവ ക്രിക്കറ്റര്‍മാരുടെ പിറവിയെടുത്ത ഐ.പി.എല്‍ ടീമിലേക്കുള്ള പ്രവേശനത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ് കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ സ്വദേശിയായ അര്‍ഷാദ്. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിന് ടീം നായകനും ഇന്ത്യന്‍ യുവനിരയിലെ താരവുമായ വിരാട് കോഹ്‌ലി, യുവരാജ് സിങ്, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ അടക്കമുള്ള വമ്പനടിക്കാര്‍ക്ക് മുന്നില്‍ പന്തെറിഞ്ഞ് ഇതിനകം അര്‍ഷാദ് തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു.
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്
അടുത്തു തന്നെ ഐ.പി.എല്‍ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ 25 കാരന്‍. സ്‌കൂള്‍ തലം മുതല്‍ക്കേ തന്നെ ക്രിക്കറ്റ് കളിയില്‍ മിടുക്കനായിരുന്നു അര്‍ഷാദ്. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ ഈ യുവ താരത്തിന്റെ വളര്‍ച്ച അതിവേഗത്തിലായി. ചെറിയ കാലം കൊണ്ട് തന്നെ ദുബൈയില്‍ അറിയപ്പെടുന്ന താരമായി അര്‍ഷാദ് മാറി. ഏറ്റവും ഒടുവിലായാണ് ഐ.പി.എല്‍ ടീമിലേക്കുള്ള വഴിതുറന്നത്.

ദുബൈ അല്‍ നബൂദ ക്ലബ്ബ് അംഗമായ അര്‍ഷാദിന്റെ ഏറ്റവും വലിയ ആഗ്രഹം കൂടിയായിരുന്നു രാജ്യാന്തര താരങ്ങള്‍ക്ക് പന്തെറിയുക എന്നത്. അത് സഫലമായതിന്റെ സന്തോഷത്തിലാണ് അര്‍ഷാദ്. ബുധനാഴ്ച യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്ലിലെ മുഴുവന്‍ ടീമുകളും വിവിധ ഗ്രൗണ്ടുകളിലായി പരിശീലനം തുടരുകയാണ്. ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് അര്‍ഷാദിന്റെ അടുത്ത ലക്ഷ്യം. അത് സാക്ഷാല്‍ക്കരിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് അടുത്ത സുഹൃത്തുക്കള്‍.

പരിശീലനം നടത്തുന്ന ടീമിലെ മറ്റു താരങ്ങള്‍ക്ക് പന്തെറിയാന്‍ യു.എ.ഇയിലെ നിരവധി മലയാളി താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. ഖിസൈസിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അര്‍ഷാദ് തന്റെ ഒഴിവുദിനങ്ങളിലെല്ലാം നല്ലൊരു സമയം ക്രിക്കറ്റിന് മാത്രമായി കരുതിവെക്കുന്നു. എം.സി.സി കാസര്‍കോടിന്റെ താരം കൂടിയാണ് അര്‍ഷാദ്.

രണ്ട് വര്‍ഷം മുമ്പ് ബാംഗ്ലൂരിലായിരുന്ന അര്‍ഷാദ് ജോലി തേടിയാണ് ദുബൈയിലെത്തിയത്. കാസര്‍കോട് ജില്ലാ ടീമിന് വേണ്ടി സംസ്ഥാന തലത്തിലും അര്‍ഷാദ് കളിച്ചിരുന്നു. തന്റെ ഇഷ്ട ടീമായ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി പന്തെറിയാന്‍ കഴിഞ്ഞത് തനിക്ക് ഇരട്ടി മധുരം സമ്മാനിച്ചുവെന്നും മുതിര്‍ന്ന താരങ്ങള്‍ക്ക് പന്തെറിയാന്‍ കഴിഞ്ഞത് തന്റെ ആദ്യാനുഭവമാണെന്നും തന്റെ ക്രിക്കറ്റ് കരിയറിന് ഇതൊരു മുതല്‍ കൂട്ടാവുമെന്നും അര്‍ഷാദ് പുഞ്ചിരിയോടെ പറഞ്ഞു.

തളങ്കരയിലെ ഷഫീഖ് പ്രിൻസസും അര്‍ഷാദിന്റെ കൂടെ പന്തെറിയാന്‍ ഉണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്
ഐ.പി.എല്ലില്‍ പന്തെറിയാന്‍ കാസര്‍കോട് തളങ്കര പടിഞ്ഞാറിലെ അര്‍ഷാദ്

Keywords : Kasaragod, Thalangara, Cricket Tournament, Sports, Gulf, Arshad, IPL, Player, Kohli, Yuvraj, Gyle, Bowl, Team, Royal Challengers Bangalore, Friends. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia