കുവൈതില്‍ 2.5 ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കും
കുവൈത് സിറ്റി: (www.kasargodvartha.com 15.12.2021) കുവൈതില്‍ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കുമെന്ന് റിപോര്‍ട്. ഡിസംബര്‍ മാസം തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. എല്ലാ ലൈസന്‍സുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടേത് മാത്രം നിലനിര്‍ത്താന്‍ നടപടിക്രമങ്ങള്‍ക്ക് മൂന്നുമാസം വേണ്ടി വരുമെന്നാണ് സൂചന.
കുവൈത് പ്രവാസം അവസാനിപ്പിച്ച് തിരിച്ചുപോയവരുടേതും നാട്ടില്‍ പോയി ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരുടേതും തൊഴില്‍ മാറ്റവും മറ്റു കാരണങ്ങളാലും ലൈസന്‍സിനുള്ള അര്‍ഹത പരിധിക്ക് പുറത്തായവരുടേതുമാണ് ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കുന്നത്. അനര്‍ഹമായി ലൈസന്‍സ് കൈവശം വച്ചിരിക്കുന്നവര്‍ക്കിത് നഷ്ടമാകും. ലൈസന്‍സ് എടുക്കുമ്പോള്‍ യോഗ്യത ഉണ്ടായിരുന്നവര്‍ക്ക് പിന്നീട് യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും റദ്ദാക്കും.
കുവൈതില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാര്‍ ശമ്പളം, ബിരുദം, കുവൈതില്‍ രണ്ടുവര്‍ഷം താമസം എന്നിവയാണ് ഉപാധി. ജോലി മാറ്റമോ മറ്റോ ആയ കാരണത്താല്‍ ഈ പരിധിക്ക് പുറത്താവുന്നവര്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കേണ്ടതുണ്ട്. ചില തസ്തികകളില്‍ ജോലി ചെയ്യുന്നതിന് ഉപാധി കൂടാതെ ലൈസന്‍സ് അനുവദിക്കും.
ഇത്തരം തസ്തികകളില്‍നിന്ന് മാറിയാല്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കണം. മിനിമം ശമ്പളപരിധിയില്‍നിന്ന് കുറവ് വരുകയോ അര്‍ഹതയുള്ള തൊഴില്‍ വിഭാഗത്തില്‍നിന്ന് മാറുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ശൈഖ് ഫൈസല്‍ അല്‍ നവാഫ് ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Keywords: Kuwait, News, Gulf, World, Top-Headlines, Kuwait City, Driving license, Expat, Around 250,000 driving license of expats to be withdrawn