BSc Nurses | സഊദിയില്‍ ആരോഗ്യവകുപ്പ് ബി എസ് സി നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ആരോഗ്യവകുപ്പ് ബിഎസ് സി നഴ്സുമാരുടെ (BSc Nurses Saudi MOH) ഒഴിവിലേക്ക് അപേക്ഷിക്കാം. ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്‌മെന്റ് ഏജെന്‍സി അഫിനിക്‌സ് ഇന്റര്‍നാഷണലിന്റെ (Affiniks International) ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
2023 ഫെബ്രുവരി 25, 26-ഡെല്‍ഹിയിലും, 2023 ഫെബ്രുവരി 26, 27, 28, മാര്‍ച് ഒന്ന്-ബെംഗ്‌ളൂറിലും, 2023 ഫെബ്രുവരി 27, 28, മാര്‍ച് ഒന്ന്, രണ്ട്, മൂന്ന്-കൊച്ചിയിലും, 2023 ഫെബ്രുവരി 28, മാര്‍ച് ഒന്ന് ചെന്നൈയിലും ഇന്റര്‍വ്യൂ നടക്കും. വനിതകള്‍ക്കാണ് അവസരം. മുന്‍പരിചയം 1.10 വര്‍ഷം നിര്‍ബന്ധം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ ശമ്പളവും സൗജന്യ താമസവും ലഭിക്കും. എല്ലാ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട്. വിവരങ്ങള്‍ക്ക്: 914844228879, 9633177706. e-mail - gccaffiniks@gmail(dot)com.
Keywords: Riyadh, news, Gulf, World, Job, Applications are invited for the vacancy of B.Sc Nurses in Saudi Arabia.