city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവകാരുണ്യ രംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വന്നത് ദുബൈ കെ.എം.സി.സി: അന്‍വര്‍ നഹ

ദുബൈ: (www.kasargodvartha.com 31/12/2015) പരമ്പരാഗത റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി, സമൂഹത്തില്‍ സാമ്പത്തികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈ പിടിച്ചുയര്‍ത്താന്‍ ദുബൈ കെ.എം.സി.സി. എന്നും പ്രതിജ്ഞാ ബദ്ധമാണെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ പറഞ്ഞു. ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.കെ. മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു.

ഭക്ഷണ വിതരണങ്ങള്‍ക്കൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിയും രോഗികളുടെ ആശുപത്രിയിലെ ചികിത്സാ ചെലവും ഏറ്റെടുത്ത് ദുബൈ കെ.എം.സി.സി. ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. കുടിവെള്ള വിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പ്രവാസികള്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി നല്‍കല്‍ തുടങ്ങി നിരവധി നൂതന സേവനങ്ങള്‍ ദുബൈ കെ.എം.സി.സി. യുടെ കീഴില്‍ ചെയ്ത് വരുന്നതായും അന്‍വര്‍ നഹ കൂട്ടിച്ചേര്‍ത്തു.

കാല്‍ നൂറ്റാണ്ടിന് ശേഷം കാസര്‍കോട് ജില്ലയിലെ ഉദുമ പഞ്ചായത്ത് എല്‍.ഡി.എഫില്‍ നിന്നും തിരിച്ചു പിടിക്കാന്‍ നേതൃത്വം നല്‍കിയ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാടിന് പി.കെ. അന്‍വര്‍ നഹ ഉപഹാരം നല്‍കി. ദുബൈ കെ.എം.സി.സി.യുടെ അന്തരിച്ച സ്ഥാപക പ്രസിഡണ്ട് അബ്ബാസ് ഹാജിയെ അനുസ്മരിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ടി.ആര്‍. ഹനീഫ്, ഖാദിര്‍ ബെണ്ടിച്ചാല്‍, ഇസ്മാഈല്‍ നാലാംവാതുക്കല്‍, കെ.എസ്. അബ്ദുല്ല ഖത്തര്‍, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, കെ.പി. അബ്ബാസ് കളനാട്, ഹാഷിം മഠം, സമീര്‍ പരപ്പ, റാഫി പള്ളിപ്പുറം, ഉബൈദ് മാങ്ങാട്, ബഷീര്‍ പള്ളിക്കര, മുഹമ്മദ് ചെമ്പിരിക്ക, ഖാലിദ് മല്ലം, അഷ്‌റഫ് പള്ളങ്കോട് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദി പറഞ്ഞു.
ജീവകാരുണ്യ രംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വന്നത് ദുബൈ കെ.എം.സി.സി: അന്‍വര്‍ നഹ


Keywords:  Dubai-KMCC, Gulf, Helping hands, Scholarship, Education, Free Treatment, Muslim-league, Uduma, Anwar Naha, Abbas Haji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia