കുവൈതില്‍ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി
Sep 19, 2021, 15:39 IST
കുവൈത് സിറ്റി: (www.kasargodvartha.com 19.09.2021) കുവൈതിന്റെ വടക്ക് കിഴക്ക് മേഖലയില്‍ അല്‍ റൗദതൈനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ചെ 3.18 മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത് നാഷണല്‍ സീസ്മോളജികല്‍ നെറ്റ് വര്‍ക് അറിയിച്ചു. ഭൂവിതാനത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം.
Keywords: Kuwait City, News, Kuwait, Earthquake, Gulf, World, Top-Headlines, An earthquake felt in the north-east of Kuwait