അമാസ്ക് യു.എ.ഇ പ്രീമിയര്‍ ലീഗ് സീസണ് 2: റിലയന്‍സ് എഫ്.സി ജേതാക്കള്‍
Apr 4, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 04.04.2016) ഖിസൈസ് കോര്‍ണര്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് അമാസ്ക് പ്രീമിയര്‍ ലീഗില്‍ റിലയന്‍സ് എഫ് സി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സാഫ്കോ എമിറേറ്റ്സിനെ പരാജയപ്പെടുത്തിയാണ് റിലയന്‍സ് എഫ് സി ചാമ്പ്യന്മാരായത്. ആദ്യ സെമിയില്‍ സാഫ്കോ എമിറേറ്റ്സ് യുണൈറ്റഡ് സി.കെയേയും, റിലയന്‍സ് എഫ്.സി റെഡ് ആന്‍ഡ് ബ്ലാക്ക് എഫ്.സിയെയും പരാജപ്പെടുത്തി.
അഞ്ച് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍, നാട്ടില്‍ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നും വന്ന കളിക്കാര്‍ കാണികളുടെ മനം കവര്‍ന്നു. ചെറിയ ചാറ്റല്‍ മഴ കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമായി. പ്രൗഡഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ കലാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
അമാസ്ക് ചെയര്മാന് ഉമ്മര്‍ പാണലം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊപ്പല്‍ അബ്ദുല്ല, മാസ് ഷാര്‍ജ മുന്‍ സെക്രട്ടറി മാധവന് പാടി, കെ.എം.സി.സി നേതാവ് മുനീര്‍ ചെര്‍ക്കള, വെയ്ക്കപ്പ് ചെയര്മാന് അസീസ് കോപ്പ, യുവ എഴുത്തുകാരന് സ്കാനിയ ബെദിര, എസ്.എം.ടി ഡയറക്ടര്‍ ശഫീഖ്, അഷ്റഫ് യേനപ്പോയ, സന്തോഷ് നഗര്‍ അമാസ്ക് ട്രഷറര്‍ മുഹമ്മദ് കപ്പാട്, സി.കെ ഹനീഫ എന്നിവര്‍ സംസാരിച്ചു.
ഖലീല്‍ പി.എം ടൂര്‍ണമെന്റിന്റെ താരമായി. വിജയികള്‍ക്കുള്ള ട്രോഫി യു.എ.ഇ അമാസ്ക് ചെയര്മാന് ഉമ്മര്‍ പാണലം നല്കി. കണ്‍വീനര്‍ മുനീര്‍ എ.സി.എസ് സ്വാഗതവും ട്രഷറര്‍ ഹനീഫ ബോംബൈ നന്ദിയും പറഞ്ഞു.
Keywords : Dubai, Football tournament, Inauguration, Amasc Santhosh Nagar.