അല്‍മനാര്‍ ഈദ് ഗാഹ് നാമസ്‌കാരം രാവിലെ 6.45ന്
Oct 24, 2012, 14:00 IST
ദുബൈ: ദുബൈ ഇസ്‌ലാമിക് അഫേയേര്‍സ് ആന്റ് ചാരിറ്റബിള്‍ അക്ടിവിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ സംഘടപ്പിക്കുന്ന അല്‍ഖൂസിലെ അല്‍മനാര്‍ ഈദ് ഗാഹിന് അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ച രാവിലെ 6.45ന് സെന്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നമസ്‌കാരം. ദുബൈയിലെ മലയാളത്തില്‍ ഖുത്ബ നിര്‍വഹിക്കുന്ന ഏക ഈദ് ഗാഹാണ് അല്‍മനാര്‍ ഈദ് ഗാഹ്. സ്ത്രീകള്‍ മുസ്വല്ലയുമായി വരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3394464, 2722723.
Keywords: Eid gah, Almanar, Dubai, Baliperunnal, Gulf, Malayalam news