ആയിശാബീവിയും മകനും ഫ്രറ്റേണിറ്റി ഫോറത്തിന്റെ സഹായത്തോടെ നാട്ടിലെത്തി
Mar 20, 2012, 22:42 IST
ജിദ്ദ: നാട്ടില്‍ പോവാനാവാതെ ബുദ്ധിമുട്ടിയ കര്‍ണാടക സ്വദേശിനിയും മകനും ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഇടപെടലിലൂടെ നാട്ടിലെത്തി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗിനടുത്ത ബിദാര്‍ സ്വദേശി സലാഹുദ്ദീന്റെ ഭാര്യ ആയിശാ ബീവിയും മകന്‍ റഈസുദ്ദീനുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്കു പോയത്.
ഒരു വര്‍ഷം മുമ്പ് ഉംറ വിസയില്‍ എത്തിയ ആയിശാബീവിയും മകനും ത്വാഇഫിനടുത്ത റാനിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സലാഹുദ്ദീന്റെ കൂടെ കഴിഞ്ഞു വരികയായിരുന്നു. റാണിയയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന സലാഹുദ്ദീന്റെ സാമ്പത്തിക പ്രയാസങ്ങളും മറ്റും കാരണം ഇവരുടെ തിരിച്ചു പോക്ക് നീളുകയായിരുന്നു. മൂന്നാഴ്ച മുമ്പ് നാട്ടിലേക്കു മടങ്ങാനായി ഇവര്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയെങ്കിലും പൊതുമാപ്പ് കാലാവധി കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടിലെ ജവാസാത്ത് വിഭാഗം എക്സിറ്റ് നല്‍കിയില്ല. ഒരാഴ്ചയോളം പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെ തുടര്‍ന്ന് ഇവര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധികളുമായി ബന്ധപ്പെട്ടു.
ഗര്‍ഭിണിയും ശാരീരികാവശതകള്‍ മൂലം പ്രയാസവും അനുഭവിച്ചിരുന്ന ഇവരുടെ സ്ഥിതി ദയനീയമായിരുന്നു. ഫോറം പ്രവര്‍ത്തകര്‍ അധികൃരെ നിരന്തരം സമീപിച്ച് ഇവരുടെ നിസ്സഹയാവസ്ഥ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് എക്സിറ്റ് ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ആയിശാബീവിയും മകനും തങ്ങള്‍ക്ക് സഹായം നല്‍കിയ ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ പ്രസിഡന്റ് അശ്റഫ് മൊറയൂര്‍, നോര്‍ത്തേന്‍ സ്റ്റേറ്റ്സ് കോ-ഓഡിനേറ്റര്‍ മുഹ്തസിം ഹബീബുല്ല, ബലദ് ഏരിയ പ്രസിഡന്റ് മുജീബ് കുൂര്‍, നാസര്‍ കരുളായി, ആലിക്കോയ ചാലിയം, സഫാന്‍ എന്നിവരാണ് സഹായത്തിനുണ്ടായിരുന്നത്.
Keywords: IFF, Gulf