അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
Oct 29, 2014, 22:36 IST
അബുദാബി: (www.kasargodvartha.com 29.10.2014) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് തളങ്കര സ്വദേശി ബി.എ അഹ്മദിന്റെ (55) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച് ഖബറടക്കും. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ആംബുലന്‍സ് വഴി തളങ്കരയിലെ വീട്ടിലെത്തിക്കും.
അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അബുദാബിയിലെ അറബ് ഉഡുപ്പി റസ്‌റ്റോറന്റില്‍ പാര്‍സല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന അഹ്മദിന് രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്.
അബുദാബിയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയിലധികമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവന്ന അഹ്മദ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

Related News:
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു
Keywords : Abudhabi, Accident, Injured, Death, Kasaragod, Thalangara, Gulf, Ahmed.