അബുദാബിയില്‍ മരിച്ച ആദൂര്‍ സ്വദേശിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
Dec 15, 2012, 23:23 IST
അബുദാബി: അബുദാബിയില്‍ മരിച്ച ആദൂര്‍ സ്വദേശിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ആദൂര്‍ കൊട്ടച്ചാലിലെ മുഹമ്മദ്കുഞ്ഞി(28)യുടെ മൃതദേഹമാണ് ഞായറാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കുക.
Keywords: Kasaragod, Abudhabi, Dubai, Obituary, Hospital, Adhur, Kerala, Mohammed Kunhi, Malayalam News., Masjid, Mosque, Calicut, Airport, Kozhikode.
ശനിയാഴ്ച രാത്രി 10 മണിക്ക് അബുദാബിയില്‍ നിന്നും പുറപ്പെടുന്ന അല്‍ ഇത്തിയാദ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇത്തിഹാദ് കോഴിക്കോട്ട് ലാന്റ് ചെയ്യുക. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം കാസര്‍കോട്-ആദൂറിലേക്ക് കൊണ്ടുപോകും. സഹോദരന് മുനവ്വര്‍ മൃതദേഹത്തെ അനുഗമിക്കും. ഖബറടക്കം ഉച്ചയോടെ ആദൂര്‍ ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍.