കാസര്‍കോട് സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
Nov 15, 2014, 19:29 IST
ദുബൈ: (www.kasargodvartha.com 15.11.2014) കാസര്‍കോട് സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് തുരുത്തിയിലെ പരേതനായ പോക്കു - നഫീസ ദമ്പതികളുടെ മകന് അബ്ദുല്‍ ബഷീര്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ദുബൈ ശൈഖ് സാഇദ് റോഡിലാണ് അപകടം നടന്നത്.
ബഷീര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പരിക്കേറ്റ അബ്ദുല്‍ ബഷീറിനെ അല്‍ മക്തൂം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വ്യാഴാഴ്ച താമസ സ്ഥലത്ത് എത്താത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടത്തില്‍പെട്ട വിവരമറിഞ്ഞത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരികയാണെന്ന് ദുബൈ - തുരുത്തി ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും ബന്ധുക്കളും അറിയിച്ചു. തുരുത്തി ഗ്രീന്‍സ് സ്റ്റാര്‍ ക്ലബ്ബിന്റെ ദുബൈ കമ്മിറ്റി വൈസ് പ്രസിഡന്റാണ് മരിച്ച അബ്ദുല്‍ ബഷീര്‍. മൃതദേഹം അല്‍ മുറഖബാതിലുള്ള (ഖിസൈസ് റോഡ്) പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഫ്രീസറില്‍
സൂക്ഷിച്ചിരിക്കുകയാണ്.
നേരത്തെ നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്ന ബഷീര്‍ ജീവിത പ്രാരാബ്ധത്തെതുടര്ന്നാണ് ദുബൈയിലേക്ക് പോയത്. അവിടെ കാര്യമായ ജോലിയൊന്നും ശരിയാകാത്തതിനാല്‍ ആറു വര്‍ഷത്തോളമായി വാച്ച്മാന് ഉള്‍പെടെയുള്ള ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫൗസിയ മാന്യ. മക്കള്‍: ബിഷാറത്ത് (ആറ്), ബയാന്‍ (ഒന്ന്). സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്, നസിയ.

Keywords : Dubai, Kasaragod, Gulf, Obituary, UAE, Abdul Basheer, Accident, Car Accident, Accident: Kasargod native dies in Dubai.