ഷാര്‍ജ ദൈദില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശി മരിച്ചു; അപകടത്തില്‍ സുഹൃത്തുക്കള്‍ക്ക് പരിക്ക്
Jun 17, 2018, 00:07 IST
ഷാര്‍ജ: (www.kasargodvartha.com 16/06/2018) ഷാര്‍ജയിലെ ദൈദിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ് - ഫാത്വിമ ദമ്പതികളുടെ മകന്‍ ഹാത്തിബ് ഹാരിസ് (23) ആണ് മരണപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഹാത്തിബ്. ഒരു വര്‍ഷം മുമ്പാണ് ഷാര്‍ജയില്‍ എത്തിയത്. രണ്ട് കാറുകളിലായി ഖോര്‍ഫുഖാനില്‍ പോതായിരുന്നു ഹാത്തിബും സുഹൃത്തുക്കളും. തിരിച്ചുവരുന്നതിനിടെ ഹാത്തിബ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജുനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വെല്‍ഫിറ്റ് ഷാര്‍ജയിലെ ജീവനക്കാരനാണ് പിതാവ് ഹാരിസ്. സഹോദരങ്ങള്‍: ഹിഷാന, ഖദീജ.
< !- START disable copy paste -->
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accident, Death, Kasaragod, Thalangara, Youth, Dubai, Gulf, Sharjah, Car, Hathib Harris.