city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ വാഹനപാകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം

ദുബൈ: (www.kasargodvartha.com 10.09.2018) ദുബൈയില്‍ വാഹനപാകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം ലഭിച്ചു. കാസര്‍കോട് ഉദുമ മീത്തല്‍ മാങ്ങാട് സ്വദേശി കുമാരന്റെ മകന്‍ ഉമേഷ് കുമാറിനാണ് 5,75,000 ദിര്‍ഹം (ഏകദേശം 1 കോടി 13 ലക്ഷം രൂപ)  നഷ്ടപരിഹാരമായി ലഭിച്ചത്. 2016 സെപ്തംബര്‍ 25 നാണ് ദുബൈയിലെ ആര്‍ ടി എ ജീവനക്കാരനായിരുന്ന ഉമേഷ് കുമാറിന് അപകടത്തില്‍ പരിക്കേറ്റത്.

ഷാര്‍ജ ഇത്തിഹാദ് റോഡില്‍ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ഉമേഷിന്റെയും സുഹൃത്ത് തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യന്‍ ബാബുവിന്റെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ സുബ്രഹ്മണ്യന്‍ ബാബു മരണപ്പെടുകയും ചെയ്തിരുന്നു. പരിക്കേറ്റ ഉമേഷ് കുമാറിനെ ആദ്യം ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

വാഹനം ഓടിച്ച മലയാളിയെ ഷാര്‍ജ ക്രിമിനല്‍ കോടതി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടു മാസം തടവിന് ശിക്ഷിക്കുകയും മരിച്ചയാളുടെ അനന്തരാവകാശികള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം ദിയാ ധനം നല്‍കാന്‍ വിധിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനാപകടമുണ്ടാക്കിയ ഡ്രൈവറെയും ഇന്‍ഷുറന്‍സ് കമ്പനിയെയും എതിര്‍കക്ഷികളാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിനായി  ഉമേഷ് കുമാറിന്റെ ബന്ധു അലി ഇബ്രാഹിം അഡ്വക്കറ്റ്‌സ് മുഖേന ദുബൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് കോടതി ഇന്‍ഷുറന്‍സ് കമ്പനി 5,75,000 ദിര്‍ഹം നഷ്ടപരിഹാരമായി വിധിക്കുകയായിരുന്നു.ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ചെലവുകള്‍ സഹിതം തള്ളി.

അഡ്വ. അലി ഇബ്രാഹിം ഉമേഷ് കുമാറിന് തുക കൈമാറി. അഡ്വ. തലത്ത് അന്‍വര്‍, സലാം പാപ്പിനിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
ദുബൈയില്‍ വാഹനപാകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dubai, Gulf, news, Accident, Kasaragod, Top-Headlines, Accident case; Rs. 1 Crore compensation for Kasaragod native in Dubai
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia