അബുദാബി വനിതാ കെ.എം.സി.സി; അസ്മ ഫാറൂഖി പ്രസിഡണ്ട്, വഹീദ ഹാരിസ് സെക്രട്ടറി
Oct 2, 2012, 16:56 IST
Asma Farooqi |
Waheeda Haris |
ഭാരവാഹികളായി അസ്മ ഫാറൂഖി (പ്രസിഡന്റ്), നജില അബ്ദുല്‍ റഷീദ്, റഹ്മ അബ്ദുല്‍ ഹമീദ്, ജസീന നസീര്‍, സില്‍ജ റിഷാദ് (വൈസ് പ്രസിഡന്റ്), വഹീദ ഹാരിസ് (ജനറല്‍ സെക്രട്ടറി) റഹീന ഫിറോസ്, സഫീദ മുഷ്താഖ്, അഫീന നൗഷാദ്, ഫാത്വിമാബി അബ്ദുല്‍ സലാം (ജോ:സെക്രട്ടറി), റാബിയത് ശുകൂര്‍അലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ക്ക് പുറമേ പതിനാറു അംഗങ്ങളെ കൂടി ഉള്‍പെടുത്തിയുള്ള എക്സികുട്ടീവ് ബോഡിയും സദസില്‍ വെച് രൂപവല്കരിച്ചു.
Rabiyath Shukur Ali |
കാലത്തിന്റെ ചുമരെഴുത്ത് വായിച്ചു പുതിയ വെല്ലു വിളികള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ സന്നദ്ധരാകണം. കുടുംബ കാര്യങ്ങള്‍ നോക്കി ഉത്തമയായ ഭാര്യയുടെ റോള്‍ നിരവഹിക്കുമ്പോള്‍ തന്നെ പൊതു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും സ്ത്രീ സമൂഹത്തിനു കഴിയണമെന്നും സുഹറ മമ്പാട് കൂട്ടിചേര്‍ത്തു.
കൗമാരക്കാരുടെ കുറ്റ കൃത്യങ്ങള്‍ പെരുകി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ മക്കളുടെ ജീവിത രീതിയും വഴിയും ശരിയാണെന്ന് ഉറപ്പു വരുത്താന്‍ കുടുംബിനികള്‍ ബാധ്യസ്ഥരാണ്. പാഠ ഭാഗങ്ങള്‍ പടിപ്പിക്കുന്നതോടൊപ്പം ആദരവും സ്‌നേഹവും മക്കള്‍ക്ക് മനസ്സിലാക്കികൊടുക്കണം. കടമകള്‍ നിര്‍വഹിക്കാതെ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ നെടുവീര്‍പ്പിട്ടിട്ടു കാര്യമില്ലെന്നും സുഹറ മമ്പാട് ഓര്‍മിപ്പിച്ചു.
യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അബ്ദുല്ല ഫാരൂഖി യോഗം ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹീം എളെറ്റില്‍, എന്‍. കുഞ്ഞിപ്പ, അബ്ദുല്‍ ഹമീദ് ഹാജി ടി.കെ എന്നിവര്‍ സംസാരിച്ചു. റഹീന ഫിറോസ് അധ്യക്ഷത വഹിച്ചു. സില്‍ജ റിഷാദ് ആമുഖ പ്രഭാഷണം നടത്തി. ഷറഫുദ്ദീന് മംഗലാട് സ്വാഗതവും ഫാത്വിമബി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Keywords: KMCC, ABU DHABI, vanitha KMCC, Asma Farooqi, Waheeda Haris, Rabiyath Shukur Ali, Office, bearers.