city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate Died | അബുദബിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: നാടിന് നോവായി കാസർകോട് സ്വദേശിയുടെ മരണം; യു എ ഇയിലെത്തി രണ്ടാം നാൾ ദുരന്തം

അബുദബി: (www.kasargodvartha.com) റെസ്റ്റോറന്റിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കാസർകോട് സ്വദേശിയുടെ മരണം നാടിന് നോവായി. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി ധനേഷ് (32) ആണ് ബുധനാഴ്ച മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സാരമായി പരിക്കേറ്റ 56 പേർ അപകടനില തരണം ചെയ്തതായാണ് വിവരം.
  
Expatriate Died | അബുദബിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: നാടിന് നോവായി കാസർകോട് സ്വദേശിയുടെ മരണം; യു എ ഇയിലെത്തി രണ്ടാം നാൾ ദുരന്തം

അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് ധനേഷ് അബുദബിയിൽ തിരിച്ചെത്തിയത്. അവിവാഹിതനായ ധനുഷ് കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ - നാരായണി ദമ്പതികളുടെ മകനാണ്. ധനുഷ്, ധനു എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരും പാകിസ്താൻ സ്വദേശിയുമാണ് മരിച്ച മറ്റ് രണ്ടുപേർ. കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബശീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മോളിനടുത്തെ ഫൂഡ് കെയർ റെസ്റ്റോറന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർചയെ തുടർന്നാണ് സ്ഫോടനം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ തീപിടുത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണിത്. റെസ്റ്റോറന്റ് ജീവനക്കാർക്കും സമീപത്തുണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്.

Keywords:  Abudhabi, Gulf, News, Death, Top-Headlines, Kasaragod, Kerala, Gas Cylinder, UAE, Death, Accident, Tragedy, Alappuzha, Injured, Abu Dhabi gas cylinder explosion: Kasaragod native died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia