city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബൂദബി എയര്‍പോര്‍ട്ട് മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വരുന്നു

അബൂദബി:(www.kasargodvartha.com 05.12.2019)  മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളിലൊന്നായ അബൂദബി മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു. ഇത് സംബന്ധിച്ച കരാറില്‍ അബൂദബി എയര്‍പോര്‍ട്ട് കമ്പനിയും ലുലു ഗ്രൂപ്പും ഒപ്പു വെച്ചു. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഡ്യൂട്ടിഫ്രീയിലാണ് 25,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള സ്പെഷ്യലിസ്റ്റ് സ്റ്റോറും ഭക്ഷ്യേതര സ്റ്റോറും ലുലു ആരംഭിക്കുന്നത്.

അബൂദബി എയര്‍പോര്‍ട്ടിനു വേണ്ടി സി.ഇ.ഒ. ബ്രയാന്‍ തോംസണും ലുലു ഗ്രൂപിനുവേണ്ടി സി.ഇ.ഒ. സൈഫിരൂപാവാലയുമാണ് കരാറില്‍ ഒപ്പ് വച്ചത്. ചടങ്ങില്‍ അബൂദബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ്മുഹമ്മദ്ബിന്‍ ഹമദ്ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അബൂദബി എയര്‍പോര്‍ട്ട് ചീഫ്എക്സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംസണ്‍, എത്തി ഹാദ്എയര്‍വേയ്സ്സി. ഇ.ഒ. മൈക്കല്‍ഡഗ്ലസ്, ലുലു അബൂദബി റീജണല്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.

അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ യാത്രക്കാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലക്ഷത്തിലധികം വിസ്തീര്‍ണ്ണമുള്ള ഡ്യൂട്ടിഫ്രീഷോപ്പിംഗ്, ഡൈനിംഗ്, വിശ്രമം, വിനോദം എന്നിവ ഉള്‍ക്കൊള്ളുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനലിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന നിരയിലേക്കാണ് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലുവും വരുന്നത്. യുഎഇയിലെ പ്രാദേശിക വ്യവസായവുമായി തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള അബൂദബി എയര്‍പോര്‍ട്ടിന്റെ പ്രതിജ്ഞാബദ്ധതയുടെ ഫലമാണ് ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തം, പ്രാദേശിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ലോകോത്തര യാത്രാ അനുഭവമായിരിക്കും നല്‍കുന്നത്.

മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവള പദ്ധതികളിലൊന്നാണ്. ദീര്‍ഘകാല റീട്ടെയില്‍ തന്ത്രത്തിന്റെ നിര്‍ണായക ചുവടു വെയ്പ്പാകും ലുലു ഗ്രൂപ്പുമായുള്ള ഞങ്ങളുടെ നിര്‍ണ്ണായക പങ്കാളിത്തമെന്ന് അബൂദബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ്മുഹമ്മദ്ബിന്‍ ഹമദ്ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍ പറഞ്ഞു.

അബൂദബി എയര്‍പോര്‍ട്ട് മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വരുന്നു

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരനിരിക്കുന്ന ലോകോത്തര നിലവാരമുള്ള മിഡ്ഫീല്‍ഡ്ടെര്‍മിനലില്‍ റീട്ടെയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലുഗ്രൂപ്പ്ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. യു.എ.ഇ, മറ്റ് ജി.സി.സി രാജ്യങ്ങള്‍, കിഴക്കേനേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലെ റീട്ടെയില്‍ വ്യവസായത്തില്‍ 4 പതിറ്റാണ്ടിലേറെ നീണ്ട ഞങ്ങളുടെ പാരമ്പര്യം രൂപകല്‍പ്പനയിലും ഉല്‍പ്പന്ന വാഗ്ദാനങ്ങളിലും ഒരു ട്രെന്‍ഡ്-സെറ്റിംഗ് റീട്ടെയില്‍ അന്തരീക്ഷം കൊണ്ടുവരാന്‍ ഇത് ഞങ്ങളെ വളരെയധികം സഹായിക്കും. ലോകമെമ്പാടുനിന്നും അബുദാബിയിലെത്തുന്ന ദശലക്ഷകണക്കിന് യാത്രക്കാര്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവമായിരിക്കും എയര്‍പോര്‍ട്ട് ലുലുവിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അവസരം ലഭിച്ചതില്‍ യു.എ.ഇ. പ്രസിഡണ്ട് ശൈഖ്ഖലീഫബിന്‍ സായിദ് അല്‍ നഹ്യാനും, അബൂദബി കിരീടാവകാശി ശൈഖ്മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്യാനും അബൂദബി ഭരണകൂടത്തിനും നന്ദി പറയുന്നുവെന്നും യൂസഫലി പറഞ്ഞു.

ടെര്‍മിനല്‍ കെട്ടിടത്തിന്റെ ആധുനികവും പുതിയതുമായ രൂപകല്‍പ്പന പ്രതിഫലിപ്പിക്കുന്നതിനായി പ്രമുഖരായ അന്താരാഷ്ട്ര ആര്‍ക്കിടെക്റ്റുകളാണ് മിഡ്ഫീല്‍ഡ് ടെര്‍മിനലിലെ ലുലു സ്റ്റോറുകള്‍ രൂപകല്‍പ്പനചെയ്യുന്നത്. ഇതാദ്യമായാണ് എയര്‍പോര്‍ട്ട് ഡ്യൂഫ്രീക്കകത്ത് ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നത്.

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ 5 ജി നെറ്റ് വര്‍ക്കുള്ള ടെര്‍മിനലാണിത്. 21,000 കോടി രൂപ (10.8. ബില്യണ്‍ ദിര്‍ഹം) ചിലവഴിച്ച് 80 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിതുയരുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ 65 യാത്രഗേറ്റുകളും, പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. 2020 മാര്‍ച്ചിനകം മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, Abudhabi, Airport, UAE, Business, news, Abu Dhabi Airports awards retail spaces at Midfield Terminal to Lulu Group
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia